Saturday, September 22, 2012

Trivandrum Lodge-ചങ്കുറപ്പുള്ളൊരു വെല്ലുവിളി


ആദ്യം ഒറ്റയ്ക്കും , പിന്നെ സുഹൃത്തുക്കളോടൊപ്പവും പോയിക്കണ്ട സിനിമയായിരുന്നു ബ്യൂട്ടിഫുള്‍ . അന്ന്‌, ആ സിനിമയെപ്പറ്റി സത്യസന്ധമായി ഇവിടെ കുറിച്ചത് വെറുതെയായിരുന്നില്ല എന്നു പിന്നീട് പല സുഹൃത്തുക്കളും സമ്മതിക്കുകയും ചെയ്തു. അതിനുശേഷം , ആ സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ നിന്നും 'Trivandrum Lodge' എന്നൊരു പുതിയ സിനിമ വന്നപ്പോള്‍ റിലീസിനു തന്നെ പോയിക്കണ്ടത് ബ്യൂട്ടിഫുള്‍ നല്‍കിയ ഉറപ്പിലായിരുന്നു. തീരുമാനം തെറ്റിയില്ല. ബ്യൂട്ടിഫുളിനേക്കാള്‍ മനോഹരമായൊരു സിനിമ. 
മലയാളിയുടെ കപടസദാചാരത്തിനു മേല്‍ പരിഹാസത്തിന്റെ ചങ്കുറപ്പുള്ളൊരു വെല്ലുവിളിയാണ്‌ 'Trivandrum Lodge' . 
999 പെണ്ണുങ്ങളെ കൂടെക്കിടത്തിയിട്ടുണ്ടെന്നു വാചകമടിക്കുന്ന പ്രായമുള്ളോരു മനുഷ്യന്‍ , ആരും കൊതിച്ചു പോകുന്നൊരു സുന്ദരിപ്പെണ്ണിന്റെ ക്ഷണത്തിനു മുമ്പില്‍ പതറിപ്പാളീസാകുന്നത് കൂടെക്കറങ്ങാന്‍ കൊണ്ടുപോയ പെണ്ണുങ്ങളുടെ എണ്ണം പറഞ്ഞ് ഊറ്റം കൊള്ളുന്ന ചില സുഹൃത്തുക്കളുടെ വാചകമടിയുടെ പൊള്ളത്തരം തന്നെയാണ്‌ കാണിച്ചു തന്നത്. ;) ഒളിഞ്ഞും തെളിഞ്ഞും ജീവിക്കുന്ന, വിവാഹം എന്ന mutual understanding-ല്‍ പൊരുത്തപ്പെട്ടു ജീവിതം ഉരുട്ടി നീക്കുന്ന വര്‍ത്തമാനകാല Society Vanity- യുടെ നേര്‍ചിത്രം ധ്വനി എന്ന കഥാപാത്രം കൃത്യമായി കാണിച്ചു തരുന്നു. ഒപ്പം , ജയസൂര്യയുടെ അബ്ദു എന്ന കഥാപാത്രവും . ധ്വനിയുടെ കാമുകനായി ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ബെഡ്ഡില്‍ സിഗററ്റും വലിച്ചിരിക്കുന്ന അബ്ദു, ഇത്തരം വേഷങ്ങളില്‍ ജയസൂര്യയുടെ റേഞ്ച് കാണാതിരിക്കരുത് എന്നോര്‍മ്മിപ്പിക്കുന്നു. 
സൈജു കുറുപ്പും , തെസ്നിഖാനും കൈകാര്യം ചെയ്ത വേഷങ്ങളോട് പരമാവധി നീതി പുലര്‍ത്തുക തന്നെ ചെയ്തിട്ടുണ്ട്. 
അമ്മ വേശ്യാവൃത്തിയില്‍ക്കൂടിയുണ്ടാക്കിയ സ്വത്തും , സൌകര്യങ്ങളും ആസ്വദിക്കുന്ന അനൂപ് മേനോന്റെ കഥാപാത്രം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ സദാചാരത്തിന്റെ അതിപ്രസരം നിലനില്‍ക്കുന്ന വര്‍ത്തമാനകാലം ചര്‍ച്ച ചെയ്യുക തന്നെ ചെയ്യും . കൂടെക്കിടക്കന്‍ ക്ഷണിക്കുന്ന പെണ്ണിനോട് മരണപ്പെട്ടു പോയ ഭാര്യയോടുള്ള commitment കാണിച്ചു കൊടുത്ത് ഒരു നല്ല സുഹൃത്താണ്‌ അവളെന്നോര്‍മ്മിപ്പിക്കുന്നകോടീശ്വരനായ real estate business shark അനൂപ് മേനോന്റെ കൈകളില്‍ ഭദ്രമായിരുന്നു.
എല്ലാത്തിലുമുപരി, പിയാനോ ക്ലാസ്സിലെ പെണ്‍കുട്ടിയെ ആത്മാര്‍ഥമായി പ്രണയിക്കുന്ന ആ കൊച്ചു പയ്യനും .
രണ്ട് സ്കൂള്‍ കുട്ടികളെ മാത്രം വച്ച്, അവരുടെയുള്ളിലെ പ്രണയം ഒരു പാട്ടു സീനില്‍ക്കൂടി മനോഹരമായി ദൃശ്യവത്കരിച്ചിരിക്കുന്നു, വി.കെ പ്രകാശ് എന്ന ജീനിയസ്സ്. ഇതിനൊക്കെപ്പുറമേ, ആദ്യാവസാനം , മനോഹരമായ ക്യാമറാ വര്‍ക്ക് . (കൊട്ടിഘോഷിക്കപ്പെട്ട ഹെലിക്യാം അത്രയ്ക്കൊന്നും എഫെക്റ്റ് ചെയ്തില്ല എന്നതും ക്ലൈമാക്സില്‍ ഒരു വലിയ ട്വിസ്റ്റ് പ്രതീക്ഷിച്ചത് ഉണ്ടായില്ല എന്നതും തത്കാലം മറക്കാം .)
ഒറ്റവാക്കില്‍ പറയുമ്പോള്‍ ,
ഒരു പെണ്ണിന്റേയും മുഖത്തല്ലാതെ മറ്റെങ്ങും നോക്കിയിട്ടില്ല എന്നു മാന്യത പറയുന്ന മെയില്‍ ഷോവനിസവും , ഇന്നേവരെ ഒരാണിനെപ്പറ്റിയും ചിന്തിച്ചിട്ടേയില്ല എന്നാണയിടുന്ന വിപ്ലവ ഫെമിനിസവും നിയന്ത്രിക്കുന്ന വര്‍ത്തമാനകാല ആണ്‍ -പെണ്‍ബന്ധങ്ങളെ നിശ്ശിതമായിത്തന്നെ വിമര്‍ശിക്കുന്നുണ്ട് അനൂപ് മേനോന്‍ തിരക്കഥയൊരുക്കിയ ഈ ചിത്രം .
--------------------------------------------
ലൈറ്റണയുമ്പോള്‍ മാത്രം തണ്ടെല്ലിനുറപ്പു കിട്ടുന്ന മലയാളി യുവത്വം (മൊത്തത്തില്‍ പറഞ്ഞതല്ല) തിയേറ്ററുകളില്‍ ഉള്ളിടത്തോളം കാലം ഇങ്ങനെ ജീവിതത്തെ പച്ചയായി ചിത്രീകരിക്കുന്ന സിനിമകള്‍ക്ക് ഫാമിലിയെ കൂട്ടി പോകരുത് എന്നു കൂടി ഓര്‍ക്കുക.

No comments:

Post a Comment