Saturday, November 10, 2012

മൌസ്


തൊടുമ്പോഴൊക്കെ
നിന്റെ നെഞ്ചില്‍
ചുവന്ന വെട്ടം കാണും

ഇന്‍ ബോക്സിലെ
നോട്ടിഫിക്കേഷനിലേക്കുള്ള
നീക്കിയിരുപ്പില്‍
എന്റെ ഹൃദയമിടിപ്പ്
നീയറിയും

കൈവെള്ളയിലെ വിയര്‍പ്പൊക്കെ
നെറുകയില്‍ തങ്ങി
നിനക്കെന്നാണൊരു
പനി പിടിക്കുക?

No comments:

Post a Comment