കാരിമുള്ളായിരുന്നു,
നീ...
തറച്ചത് കാല്വെള്ളയിലായതു കൊണ്ട്
പാടൊന്നും കാണാറില്ല
ജീവിതം വച്ച്
നീ കളിച്ച കളിയിലെ
തിരിച്ചറിവിന്റെ തോല്‍വികളൊക്കെ
തഴമ്പായപ്പോള് ,
ഇനിയൊരു മുള്ളിനെ കരുതേണ്ടതുമില്ല
കാല്ത്തഴമ്പിന്റെ കടുപ്പത്തില്‍
ഒടിഞ്ഞു പോകുമെന്നുറപ്പുള്ളപ്പോള്
മുള്ളുകളെ
ഞാനെന്തിനു കരുതണം ?
അതുകൊണ്ട് നിന്നെയും ....
അത് പൊളിച്ചു ,
ReplyDeleteഎഴുതിയതില്ക്കൂടുതല് വായികാനുണ്ട്
fav line : "ഇനിയൊരു മുള്ളിനെ കരുതേണ്ടതുമില്ല"
പ്രണയം
Deleteസൌഹൃദം
നൈരാശ്യം
അവഗണന
ഒറ്റപ്പെടുത്തല്‍ ....
അപ്പോപ്പിന്നെ കാരിമുള്ളെന്നല്ലാതെ എന്തു വിളിക്കാന്‍ , പഴയ ഇഷ്ടക്കാരിയെ...
മറന്നു പോകുന്ന കൂട്ടുകാരിയെ....