Wednesday, November 14, 2012

ഒറ്റയടിപ്പാതകള്‍ ...


ഏകാന്തമായ ഒറ്റയടിപ്പാതകളില്‍ക്കൂടി,
കണ്ണിലും മനസ്സിലും കഥകളെയും , നാടകത്തെയും നിറച്ചു വച്ച് ഒരു ചെറുപ്പക്കാരന്‍ നടന്നിരുന്നു.... ചിലങ്കയില്‍ നിന്നും തെറിച്ചു വീണ്‌ അനാഥമായ ഒരു മണി പോലെ.... 
അടുത്തുകൂടി ആരൊക്കെയോ കടന്നു പോയപ്പോള്‍ അത് ശബ്ദമുണ്ടാക്കിയിരുന്നു.... 
തട്ടിക്കടന്നു പോയവരും ആ ശബ്ദം കേള്‍ക്കാതായപ്പോള്‍ ,
നാല്പതാമത്തെ വയസ്സില്‍ തന്റെ കിടപ്പുമുറിയിലെ ഫാനില്‍ കൊരുത്ത കയറില്‍ ആ കലാഹൃദയം തൂങ്ങി

 നിന്നു....
ടി.പി അജയന്‍ .....
യൂത്തു ഫെസ്റ്റിവല്‍ വേദികളില്‍ ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ച "സത്യപാലന്‍ കൊല്ലപ്പെട്ടു" എന്ന നാടകത്തിന്റെ ശില്പി....
കഴിഞ്ഞ ദിവസം , ശാസ്താംകോട്ട ജെമിനി ഹൈറ്റ്സിലെ ഓഡിറ്റോറിയത്തിനുള്ളില്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്നു, അജയനും .
ഒരു സദസ്സ് നാടകങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ അയാള്‍ മറ്റെവിടെപ്പോകാന്‍ ...!!!




http://www.mazhappattakal.blogspot.in/2012/10/blog-post_31.html

No comments:

Post a Comment