Saturday, November 10, 2012

കാരിമുള്ള്‌


കാരിമുള്ളായിരുന്നു,
നീ...
തറച്ചത് കാല്‍വെള്ളയിലായതു കൊണ്ട്
പാടൊന്നും കാണാറില്ല
ജീവിതം വച്ച്
നീ കളിച്ച കളിയിലെ
തിരിച്ചറിവിന്റെ തോല്‍വികളൊക്കെ
തഴമ്പായപ്പോള്‍ ,
ഇനിയൊരു മുള്ളിനെ കരുതേണ്ടതുമില്ല

കാല്‍ത്തഴമ്പിന്റെ കടുപ്പത്തില്‍
ഒടിഞ്ഞു പോകുമെന്നുറപ്പുള്ളപ്പോള്‍
മുള്ളുകളെ
ഞാനെന്തിനു കരുതണം ?
അതുകൊണ്ട് നിന്നെയും ....

2 comments:

  1. അത് പൊളിച്ചു ,
    എഴുതിയതില്‍ക്കൂടുതല്‍ വായികാനുണ്ട്

    fav line : "ഇനിയൊരു മുള്ളിനെ കരുതേണ്ടതുമില്ല"

    ReplyDelete
    Replies
    1. പ്രണയം 
      സൌഹൃദം 
      നൈരാശ്യം 
      അവഗണന
      ഒറ്റപ്പെടുത്തല്‍ ....
      അപ്പോപ്പിന്നെ കാരിമുള്ളെന്നല്ലാതെ എന്തു വിളിക്കാന്‍ , പഴയ ഇഷ്ടക്കാരിയെ...
      മറന്നു പോകുന്ന കൂട്ടുകാരിയെ....

      Delete