Wednesday, November 7, 2012

പറന്നു പോകാത്തവ


ങ്ങോട്ടുമിങ്ങോട്ടും കത്തുകളെഴുതി.

ഇപ്പോള്‍ ,
ഞാനെഴുതിയ കത്തുകൊണ്ട്
അവള്‍ കളി വള്ളമുണ്ടാക്കുന്നു

അവളെഴുതിയതുകൊണ്ട്
ഞാന്‍ വിമാനവും

കലക്കവെള്ളത്തില്‍
കുത്തിയൊലിച്ചു പോയി,
ഞാനെഴുതിയതൊക്കെ

എന്നിട്ടും ,
തിരികെ പറന്നു വരുന്നു
അവളെഴുതിയതൊക്കെ...!!!

No comments:

Post a Comment