Friday, November 9, 2012

Black & White Frames


ഇന്ന്‌, 
ശൂരനാട് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ യൂത്ത് ഫെസ്റ്റിവലാണെന്നറിഞ്ഞ് അവിടെ വരെയൊന്നു പോയി. നേരത്തേ അറിഞ്ഞിരുന്നു, അവിടെ പഠിക്കുന്ന കുട്ടികള്‍ക്കും , അദ്ധ്യാപകര്‍ക്കും മാത്രമാണ്‌ പ്രവേശനം . മതിലിനിപ്പുറം ബൈക്കില്‍ ആരെയൊക്കെയോ എത്തിനോക്കുന്ന കുറേ കുട്ടികള്‍ . 


Flash Back:
--------------------------

പത്താം ക്ലാസ്സു വരെ കൃത്യമായി ക്ലാസ്സില്‍ കയറുമായിരുന്ന എനിക്ക് അന്നൊക്കെ യൂത്ത് ഫെസ്റ്റിവലെന്നു വച്ചാല്‍ ക്ലാസ്സ് കട്ട് ചെയ്യാനും പെണ്‍കുട്ടികളുടെ മുമ്പില്‍ ആളാകാനുമുള്ള ദിനങ്ങളായിരുന്നു. :p എഴുത്ത്-വര മത്സരങ്ങളൊക്കെ നേരത്തേ കഴിയുന്നതുകൊണ്ട് ആദ്യം റിസള്‍ട്ടു വിളിച്ചു പറയുന്നതില്‍ എവിടെയെങ്കിലും ഒന്നോ, രണ്ടോ ഫസ്റ്റ് സ്വന്തം പേരിലുണ്ടാകുമായിരുന്നു. കാര്‍ട്ടൂണിലോ, പെന്‍സില്‍ ഡ്രോയിങ്ങിലോ ആയിരുന്നു മിക്കവാറും . (പൊങ്ങച്ചം) :p കവിത-കഥാ മേഖലകളിലേക്ക് അടുക്കാറേയില്ലായിരുന്നു. 
പ്ലസ്റ്റുവിലെത്തിയപ്പോഴേക്കും വല്ലപ്പോഴും മാത്രം ക്ലാസ്സില്‍ കയറുന്നതായിരുന്നു ശീലം . സത്യത്തില്‍ ബോറടി മാറ്റാന്‍ ക്ലാസ്സില്‍ കയറുമ്പോള്‍ പലപ്പോഴും പെട്ടു പോവുകയുമായിരുന്നു...

സ്കൂള്‍ ജീവിതത്തിലെ അവസാന വര്‍ഷം ഞങ്ങള്‍ ഒരു ഗാനമേള നടത്തി. ശബരിമലയില്‍ നിന്നും വാങ്ങിയ മൂന്നോ നാലോ ഗഞ്ചിറയൊക്കെ വച്ച്, കനം കുറഞ്ഞ പുളിങ്കമ്പ് തോലു കളഞ്ഞ് അതുവച്ചായിരുന്നു ഗാനമേള.
അന്ന്‌, "തങ്കനിലാവുമ്മ വയ്ക്കും സ്വാമിപാദമേ..." പാടിയ ശ്രീകുമാര്‍ ഇപ്പോള്‍ ഒരു കുടുംബനാഥനാണ്‌. ഗഞ്ചിറയില്‍ പുളിക്കമ്പു കൊണ്ട് കൊട്ടി സദസ്സിനെ കയ്യിലെടുത്ത ശരവണന്‍ ഇന്ന് സ്വന്തമായി ഒരു ചെണ്ടമേള ട്രൂപ്പ് നടത്തുന്നു. ജീവിതത്തിലേ ഏറ്റവും വിലപിടിപ്പുള്ള നിമിഷങ്ങളില്‍, അന്നു വേദിയില്‍ നിന്നു തബല കൊട്ടിയ അത്രയ്ക്കു Black & White അല്ലാത്ത frame ചേര്‍ത്തു വയ്ക്കുകയാണ്‌.

യൂത്തു ഫെസ്റ്റിവലിന്റെ ഓര്‍മ്മകളിങ്ങനെ മനസ്സില്‍ ഇരമ്പുമ്പോള്‍ , ഇപ്പോള്‍ ശൂരനാട് സ്കൂളില്‍ , ഞങ്ങള്‍ പഠിച്ച ക്ലാസ്സുകളില്‍ പഠിക്കുന്ന,
ക്ലാസ്സില്‍ കയറാതെ ഞങ്ങളിരുന്ന ബദാം ചോട്ടില്‍ ഇടവേളകളിലെങ്കിലും വന്നിരിക്കുന്ന കൊച്ചു സുഹൃത്തുക്കളോട് ഒരു ചോദ്യം ബാക്കിയാകുന്നു. 
"ഞങ്ങളുടെ ഓര്‍മ്മകളിലെ ഒരു വസന്തകാലത്തെ,
ഞങ്ങളാഘോഷിച്ച ഉത്സവങ്ങളെ,
ഞങ്ങളുടെ കലാലയത്തെ....
നിങ്ങളെന്തിനാണ്‌ മരണവീടു പോലെ ആക്കിയത്?" >:(
------------------------------------------------------
Touchings: 
ഞങ്ങളെയൊക്കെ പഠിപ്പിച്ചിട്ടുള്ള, ഇപ്പോഴും അവിടെത്തന്നെയുള്ള ഒരു ടീച്ചറോട് "പ്ലസ്റ്റുവിലെ ആമ്പിള്ളേരൊക്കെ എവിടെ?" എന്നു ചോദിച്ചപ്പോ ടീച്ചര്‍ പറഞ്ഞത്രേ...
"അവമ്മാര്, വെള്ളമടിച്ച് ഓഫായി അപ്പുറത്തെവിടെയോ ഉണ്ടെന്ന്‌....!!! 
__അല്പം മുമ്പ് ഫെയ്സ്ബുക്ക് സുഹൃത്ത് Sujith S Nair നേരില്‍ കണ്ടപ്പോള്‍ പറഞ്ഞത്. :p

No comments:

Post a Comment