Monday, December 17, 2012

മറവി


ആദ്യം കണ്ട ദിവസവും ,
ജന്മദിനവും
മറന്നു പോകുമ്പോഴും
നിന്റപ്പൂപ്പന്റെ ആണ്ട്
കൃത്യമായി
ഞാനോര്‍ത്തിരിക്കുന്നു.

പ്രാരാബ്ദങ്ങളില്‍
തളച്ചിടപ്പെടുന്നവന്റെ പ്രണയം
ഇങ്ങനെ
മനപ്പൂര്‍വ്വമായ
ചില മറവികളില്‍ കുരുക്കപ്പെട്ടതാണ്‌.
അതൊരു പക്ഷേ,
നിനക്കു മനസ്സിലാകണമെന്നില്ല.

No comments:

Post a Comment