Tuesday, January 1, 2013

കാഴ്ചകള്‍ 

അന്ന്‌,
ഒരു മഴയത്തായിരുന്നു
എന്റെ കുടക്കീഴില്‍ 
നീയൊരിടം ചോദിച്ചത്

ഇപ്പോള്‍ ,
മറ്റൊരു പെരുമഴ
ഞാനിവിടെ ഒറ്റയ്ക്കു നനയുമ്പോള്‍,
തിരിഞ്ഞു നോക്കാതെ
മറ്റൊരു കുടക്കീഴില്‍ 
നീ...!!

കാലിടറാതെ,
തിരിഞ്ഞു നോക്കാതെ 
നടന്നു കൊള്‍ക

എനിക്കിത് 
ശീലമായിരിക്കുന്നു...

No comments:

Post a Comment