Monday, January 21, 2013

എഴുത്തിലേക്ക്...

ദേവീ, ആണും പെണ്ണും തമ്മിലുള്ള എല്ലാ സൌഹൃദങ്ങളിലുമുണ്ടാകും "നമുക്കെന്നും ഇങ്ങനെ ആയിക്കൂടേ?" എന്നു ചോദിക്കാനുള്ള സ്വാതന്ത്ര്യം .അത്തരമൊരു സ്വാതന്ത്ര്യം എവിടെയൊക്കെയോ തോന്നിയപ്പോഴാണ്‌ സജ്നയോട് ഞാനതു പറഞ്ഞത്. അല്ല, എന്റെ ജീവിതത്തിലേക്ക് ഒരു കൂട്ടായി വിളിച്ചത്.ആ വിളിയിലെ ആത്മാര്‍ഥത എന്തുകൊണ്ട് അവള്‍ മനസ്സിലാക്കിയില്ല എന്ന്‌, ഇന്നു കുറേ മാസങ്ങള്‍ക്കിപ്പുറവും എനിക്കറിയില്ല. 
ഒരിക്കലും തീരാത്ത പ്രാരാബ്ധങ്ങളാണ്‌ എന്റേതെന്ന്‌ അവള്‍ക്ക് തോന്നിയിരിക്കാം .അല്ലെങ്കില്‍ , ഒരു Middle Class Family_യുടെ ഉള്ളടക്കങ്ങളെക്കുറിച്ചുള്ള മുന്‍വിധികളായിരിക്കാം ...
എന്തായിരുന്നാലും "അതുവേണോ?" എന്ന അവളുടെ ചോദ്യത്തിന്‌ "വേണ്ടേ?" എന്നൊരു മറുചോദ്യമായിരുന്നു എന്റെ മറുപടി.ആ മറുപടിയായിരിക്കാം "നമുക്കിങ്ങനെ സുഹൃത്തുക്കളായി തുടരാം " എന്ന്‌ അവളെക്കൊണ്ട് പറയിച്ചത്.
അങ്ങനെ,
ഒരുപാട് നാളുകള്‍ മനസ്സില്‍ അടുക്കി സൂക്ഷിച്ച സ്വപ്നങ്ങള്‍ , രണ്ടുമിനിറ്റിന്റെ ഫോണ്‍ സംഭാഷണത്തില്‍ തകര്‍ന്നു തരിപ്പണമായി.
---------------------------------------------
Label: 
എന്തിനെന്നു കൃത്യമായി അറിയാത്ത എഴുത്തിലാണ്‌. കഴിഞ്ഞ ഒരാഴ്ചയായി ഫേസ്ബുക്ക് മൊബൈലിലേക്ക് ഒതുക്കാനുള്ള കാരണവും ഇതൊക്കെയാണ്‌.
---------------------------
##ദേവി, സജ്ന- യഥാര്‍ഥമായ സംഭവത്തിലെ ഈ പേരുകള്‍ സാങ്കല്പികമാണ്‌. ;)

No comments:

Post a Comment