Saturday, May 18, 2013

സമാന്തരങ്ങള്‍

ഒരേ ദൂരമാണ്‌
നമ്മള്‍ നടന്നു തീര്‍ക്കുന്നത്.

ക്ഷമിക്കുക,
നിന്റെ സ്വപ്നങ്ങളിലേക്കെത്തും മുമ്പ്
എനിക്കീ കാല്‍വരി കടക്കേണ്ടതുണ്ട്.

ചോരയൊലിക്കുന്ന കാലുകളുമേന്തി
നിന്നിലേക്കെത്തുമെന്ന്‌
എന്നേക്കാളുറപ്പ്
നിനക്കുണ്ടെങ്കില്‍ മാത്രം
കാത്തിരിക്കുക

ഇന്നോളം നിരാശപ്പെടുത്തിയിട്ടില്ലല്ലോ,
നിന്നെ ഞാന്‍ ...!!!

No comments:

Post a Comment