Saturday, May 18, 2013

ചൂട്

വീട്.
കൈ കഴുകിയോ എന്നൊന്നും ഓര്‍മ്മയില്ല. 
ഡൈനിംഗ് ടേബിളിന്റെ മുമ്പില്‍ ഞാന്‍ .

"കൊറേ നേരമായല്ലോ."

"ദേ വരുന്നെടാ...."

കാപ്പി കൊണ്ടു വച്ചു. മുടിഞ്ഞ ചൂട്.

"ഇതാ എനിക്കു പറ്റാത്തത്. മനുഷ്യനു കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണെങ്കീ അതു പറയണം . തീയാണോ രാവിലെ കോരി വച്ചിരിക്കുന്നത്? ദേ ഇരിക്കുന്നു. എനിക്കു വേണ്ട..." 

ഉമ്മ മറുപടിയൊന്നും പറഞ്ഞില്ല.
---------------------------------------
ജീവിത സാഹചര്യങ്ങളാണ്‌ ഓരോരുത്തരെയും ഓരോന്നും 
പഠിപ്പിക്കുന്നത്. 

രാവിലേ ധൃതിപ്പെട്ടുണ്ടാക്കിയ ഉപ്പുമാവ് കഞ്ഞിയായി. 

ഞാനിപ്പോ ഉമ്മയെ പഠിച്ചു കൊണ്ടിരിക്കുന്നു.
ഉമ്മ എത്ര കഷ്ടപ്പെട്ടുണ്ടാക്കിയതാകും ഞാനന്നു തുറന്നു വച്ചിട്ട് ഇറങ്ങിപ്പോന്നത്...!! 
പാവം ...!!!

അന്ന്, ഉമ്മ വിളമ്പിയതിന്റെ ചൂടിപ്പോ എന്റെ നെഞ്ചിലുണ്ട്..!!

I am so sorry, I didn't mean to make you sad,
U r the best thing I ever had.  
LOVE U....
 

No comments:

Post a Comment