Thursday, May 9, 2013

തനിയാവര്‍ത്തനം .

നിന്നോളമിഷ്ടം 
മറ്റാരോടും തോന്നിയിട്ടില്ലിന്നേ വരെ...

എന്നിട്ടുമെന്തിനാണ്‌
ഓരോരുത്തരിലേക്കും നീ കടന്നു വരുന്നത്..??

----------------------------------------------------
നിനക്കയച്ച മെസ്സേജുകള്‍ കാണുക പോലും ചെയ്യാതെ അവിടെത്തന്നെ കിടക്കുന്നുണ്ട്.
ഇടയ്ക്കിടെ എന്തിനാണതിലേക്ക് നോക്കുന്നതെന്ന് എനിക്കു പോലുമറിയില്ല.

പോലീസ് സ്റ്റേഷന്‍ വളപ്പില്‍ അനാഥമായി കിടക്കുന്ന വണ്ടികള്‍ നീ കണ്ടിട്ടില്ലേ?

എന്നാണിനി ഞാനയച്ച മെസ്സേജുകളിലൊക്കെ വള്ളി പടരുക?
കാടു പിടിക്കുക?

No comments:

Post a Comment