Saturday, August 3, 2013

അറിയാതെ പോകുന്നത്

ഇറങ്ങിപ്പോകുന്ന
ഓരോ പെണ്‍ ജീവിതവും
പുരോഗമനത്തിന്റെ
കോണ്‍ ക്രീറ്റ് കെട്ടിടങ്ങളാണ്‌

ഉപേക്ഷിച്ചു പോകുന്ന
ഓലപ്പുരയ്ക്കുള്ളില്‍
നിശ്ശബ്ദം തേങ്ങുന്നുണ്ടാകും ,
ചോര്‍ന്നൊലിക്കുന്ന
രണ്ടാത്മാക്കള്‍ ...!!!
------------------------------
കാമുകിയാകാന്‍ പോകുന്നവളോട് : 
വിളിച്ചിറക്കി കൂടെ പൊറുപ്പിക്കുമെന്നു കരുതി പ്രണയിക്കരുത്. 
നീ ജനിക്കുന്നതിനും മുമ്പേ അവര്‍ കണ്ട സ്വപ്നങ്ങളുണ്ട്. അതു നിനക്കു മനസ്സിലാകണമെന്നില്ല.

6 comments:

  1. അതെ, മനസ്സിലാകണമെന്നില്ല!

    ReplyDelete
  2. വിളിച്ചിറക്കി കൂടെ പൊറുപ്പിക്കുമെന്നു കരുതി പ്രണയിക്കരുത്.
    നീ ജനിക്കുന്നതിനും മുമ്പേ അവര്‍ കണ്ട സ്വപ്നങ്ങളുണ്ട്. അതു നിനക്കു മനസ്സിലാകണമെന്നില്ല.

    ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചയാൾക്ക് വേറെന്ത് പറഞ്ഞു കൊടുക്കാൻ ?
    നല്ല രസം ഇത് വായിക്കുവാൻ. ആശംസകൾ.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete