അച്ഛനുണ്ടായിരുന്നപ്പോള്‍
മണ്ണിങ്ങനെ തറഞ്ഞ്
കിടക്കില്ലായിരുന്നു..
തട്ടിന് പുറത്ത്
എലി ഓടില്ലായിരുന്നു...
ഉണങ്ങിപ്പോയ തേങ്ങ
മണ്ണു തൊടാതെ
കിളിര്ക്കില്ലായിരുന്നു...
അതിരു കാത്ത മുരിങ്ങ
ഒടിഞ്ഞു വീഴില്ലായിരുന്നു...
പൂവാലി
വിശന്നു കരയില്ലായിരുന്നു...
തെക്കേപ്പറമ്പില്‍
ചൊറിയന്‍ ചെടി
വളരില്ലായിരുന്നു...
റിക്കവറി നോട്ടീസ്
പേടിപ്പിക്കില്ലായിരുന്നു....
മഴ നനഞ്ഞിട്ടും
പനി വരാറില്ലായിരുന്നു....
അച്ഛനുണ്ടായിരുന്നപ്പോള്‍ ,
അച്ഛനെയിങ്ങനെ
ഓര്ക്കാറില്ലായിരുന്നു...!!!
---------------------------------
ഇടയ്ക്ക് വീശിത്തരാറുണ്ട്,
അച്ഛന്റെ മണമുള്ള ഒരു തണുത്ത കാറ്റ്...!!!
മണ്ണിങ്ങനെ തറഞ്ഞ്
കിടക്കില്ലായിരുന്നു..
തട്ടിന് പുറത്ത്
എലി ഓടില്ലായിരുന്നു...
ഉണങ്ങിപ്പോയ തേങ്ങ
മണ്ണു തൊടാതെ
കിളിര്ക്കില്ലായിരുന്നു...
അതിരു കാത്ത മുരിങ്ങ
ഒടിഞ്ഞു വീഴില്ലായിരുന്നു...
പൂവാലി
വിശന്നു കരയില്ലായിരുന്നു...
തെക്കേപ്പറമ്പില്‍
ചൊറിയന്‍ ചെടി
വളരില്ലായിരുന്നു...
റിക്കവറി നോട്ടീസ്
പേടിപ്പിക്കില്ലായിരുന്നു....
മഴ നനഞ്ഞിട്ടും
പനി വരാറില്ലായിരുന്നു....
അച്ഛനുണ്ടായിരുന്നപ്പോള്‍ ,
അച്ഛനെയിങ്ങനെ
ഓര്ക്കാറില്ലായിരുന്നു...!!!
---------------------------------
ഇടയ്ക്ക് വീശിത്തരാറുണ്ട്,
അച്ഛന്റെ മണമുള്ള ഒരു തണുത്ത കാറ്റ്...!!!
so nice to be nice
ReplyDeleteകുഞ്ഞുകവിത
ReplyDeleteനല്ല കവിത
വല്യ കവിത.
ഫേസ് ബുക്കിലൊന്ന് ഷെയര്‍ ചെയ്യട്ടെ!
പിന്നെന്താ ഭായ്....!! :)
Deleteതകര്‍ത്തു.കവിതയും...എന്റെ ഹൃദയവും.
ReplyDeleteനല്ല കവിത, കുഞ്ഞു കവിതയിലൂടെ വലിയ ചിന്ത !! നന്ന്. ആശംസകള്‍ !!
ReplyDeleteകഠിന പദങ്ങള്‍ ഇല്ലാതെ നല്ല കവിത.
ReplyDeleteഇങ്ങിനേം കവിത എഴുതാം അല്ലെ.
ലളിതം, സുന്ദരം, ഹൃദ്യം... ആശംസകള്‍ :)
ReplyDeleteഇല്ലാതാവാന്‍ പോകുന്നവര്‍ക്ക് കൂടിയുള്ള കവിത
ReplyDeleteഹൃദയത്തെ ആർദ്രമാക്കുന്ന വാക്കുകൾ. മനോഹരം
ReplyDeleteനന്മയിലേക്ക് തുറക്കുന്ന വാക്കുകൾ... മനസ്സിൽ തൊട്ടു.
ReplyDeleteലളിതം.. മനോഹരം.. ഹൃദ്യം..
ReplyDeleteഅച്ഛനുണ്ടായിരുന്നപ്പോള്‍ ,
ReplyDeleteഅച്ഛനെയിങ്ങനെ
ഓര്ക്കാറില്ലായിരുന്നു...!!!
അതങ്ങിനെയാണ്..... നഷ്ടപ്പെട്ടാല്‍ മാത്രം വിലമതിക്കപ്പെടുന്ന ചിലത് എപ്പോഴും നമ്മളിലൊരു നൊമ്പരമായി അവശേഷിക്കും.
നല്ല കവിത സുഹൃത്തേ... ആശംസകള്‍ !
Touching...simple and beautiful lines....
ReplyDeleteവാക്കുകളില്ല; ആശംസിക്കാന്‍...
ReplyDeleteAmazing !!
All the best
നല്ല കവിത
ReplyDeleteവല്യ കവിത.
അച്ഛനുണ്ടായിരുന്നപ്പോള്‍ ,
ReplyDeleteഅച്ഛനെയിങ്ങനെ
ഓര്ക്കാറില്ലായിരുന്നു...!!!
സത്യമായ ഒരു കാര്യം.
വളരെ അനുഭവസാക്ഷ്യമുള്ളവനാണിതെഴുതുന്നത്,
എന്നറിയാം,അതുകൊണ്ട് അഭിപ്രായപ്പെടുന്നവർക്കും ആ അനുഭവസാക്ഷ്യം ഉള്ളവനാ.........
ആശംസകൾ.
നന്നായി എഴുതി, ആശംസകള്‍
ReplyDeleteനന്നായി. നല്ല ആശയം.
ReplyDeleteഅവസാന മൂന്ന് വരികള്‍ വല്ലാതെ ടച്ചിംഗ് ആയി..
ReplyDeleteഇനിയും എഴുതൂ...
ആശംസകള്‍
ഓര്‍മ്മകള്‍ ഉണ്ടാവുന്നതു ആ ശൂന്യതയില്‍ നിന്നുമാണ്.
ReplyDeleteഅച്ഛനുണ്ടായിരുന്നപ്പോള്‍ ,
ReplyDeleteഅച്ഛനെയിങ്ങനെ
ഓര്ക്കാറില്ലായിരുന്ന
ഹൃദയ സ്പര്‍ശി ആയി...
ചിന്തനീയം ... ഈ വരികള്‍ !!
ReplyDeleteആശംസകള്‍
വലിയൊരിടവേളക്ക് ശേഷം ആദ്യം വായിക്കുന്ന ബ്ലോഗ് പോസ്റ്റ്!
ReplyDeleteഒട്ടും നിരാശപ്പെടുത്തിയില്ലെന്ന് മാത്രമല്ല, വളരേ സന്തോഷിപ്പിച്ചു.
മികച്ചത് തന്നെ!
Reply ഓപ്ഷന് വര്‍ക്ക് ചെയ്യുന്നില്ല. :( എല്ലാവരോടും സ്നേഹം അറിയിക്കുന്നു.
ReplyDeleteഇന്നലെ ഒറ്റ ദിവസം കൊണ്ട് 117 പേര് ഇവിടെ വന്നു എന്ന് കാണുന്നു. അതും എന്റെ കാര്യമായ effort ഇല്ലാതെ...!!!
വളരെ നന്ദി, ഈ പിന്തുണയ്ക്കും അഭിപ്രായങ്ങള്‍ക്കും .
വരികള്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച സുഹൃത്തുക്കള്‍ ,
നസ്മ, ഭവിന്, മുകേഷ് എം ധ്വനി...
ഇവരോടും സ്നേഹം അറിയിക്കുന്നു... :)
----------------------------
ഒരിക്കല്‍ കൂടി....
"നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു....!!" <3
ചെറുവരികളില്‍
ReplyDeleteചെറുതല്ലാത്ത
ചേറില്ലാത്ത
ചില നൊമ്പരങ്ങള്‍...
സത്യം കുടിയിരിക്കുന്ന കവിത...
ReplyDeletesimple from heart to heart
ReplyDeleteനന്ദി... സ്നേഹം .... :)
ReplyDelete