Saturday, August 10, 2013

അച്ഛനുണ്ടായിരുന്നപ്പോള്‍

അച്ഛനുണ്ടായിരുന്നപ്പോള്‍
മണ്ണിങ്ങനെ തറഞ്ഞ്
കിടക്കില്ലായിരുന്നു..
തട്ടിന്‍ പുറത്ത്
എലി ഓടില്ലായിരുന്നു...
ഉണങ്ങിപ്പോയ തേങ്ങ
മണ്ണു തൊടാതെ
കിളിര്‍ക്കില്ലായിരുന്നു...
അതിരു കാത്ത മുരിങ്ങ
ഒടിഞ്ഞു വീഴില്ലായിരുന്നു...
പൂവാലി
വിശന്നു കരയില്ലായിരുന്നു...
തെക്കേപ്പറമ്പില്‍
ചൊറിയന്‍ ചെടി
വളരില്ലായിരുന്നു...
റിക്കവറി നോട്ടീസ്
പേടിപ്പിക്കില്ലായിരുന്നു....
മഴ നനഞ്ഞിട്ടും
പനി വരാറില്ലായിരുന്നു....

അച്ഛനുണ്ടായിരുന്നപ്പോള്‍ ,
അച്ഛനെയിങ്ങനെ
ഓര്‍ക്കാറില്ലായിരുന്നു...!!!
---------------------------------
ഇടയ്ക്ക് വീശിത്തരാറുണ്ട്,
അച്ഛന്റെ മണമുള്ള ഒരു തണുത്ത കാറ്റ്...!!!

28 comments:

  1. കുഞ്ഞുകവിത
    നല്ല കവിത
    വല്യ കവിത.

    ഫേസ് ബുക്കിലൊന്ന് ഷെയര്‍ ചെയ്യട്ടെ!

    ReplyDelete
  2. തകര്‍ത്തു.കവിതയും...എന്‍റെ ഹൃദയവും.

    ReplyDelete
  3. നല്ല കവിത, കുഞ്ഞു കവിതയിലൂടെ വലിയ ചിന്ത !! നന്ന്. ആശംസകള്‍ !!

    ReplyDelete
  4. കഠിന പദങ്ങള്‍ ഇല്ലാതെ നല്ല കവിത.
    ഇങ്ങിനേം കവിത എഴുതാം അല്ലെ.

    ReplyDelete
  5. ലളിതം, സുന്ദരം, ഹൃദ്യം... ആശംസകള്‍ :)

    ReplyDelete
  6. ഇല്ലാതാവാന്‍ പോകുന്നവര്‍ക്ക് കൂടിയുള്ള കവിത

    ReplyDelete
  7. ഹൃദയത്തെ ആർദ്രമാക്കുന്ന വാക്കുകൾ. മനോഹരം

    ReplyDelete
  8. നന്മയിലേക്ക് തുറക്കുന്ന വാക്കുകൾ... മനസ്സിൽ തൊട്ടു.

    ReplyDelete
  9. ലളിതം.. മനോഹരം.. ഹൃദ്യം..

    ReplyDelete
  10. അച്ഛനുണ്ടായിരുന്നപ്പോള്‍ ,
    അച്ഛനെയിങ്ങനെ
    ഓര്‍ക്കാറില്ലായിരുന്നു...!!!
    അതങ്ങിനെയാണ്..... നഷ്ടപ്പെട്ടാല്‍ മാത്രം വിലമതിക്കപ്പെടുന്ന ചിലത് എപ്പോഴും നമ്മളിലൊരു നൊമ്പരമായി അവശേഷിക്കും.
    നല്ല കവിത സുഹൃത്തേ... ആശംസകള്‍ !

    ReplyDelete
  11. Touching...simple and beautiful lines....

    ReplyDelete
  12. വാക്കുകളില്ല; ആശംസിക്കാന്‍...
    Amazing !!
    All the best

    ReplyDelete
  13. നല്ല കവിത
    വല്യ കവിത.

    ReplyDelete
  14. അച്ഛനുണ്ടായിരുന്നപ്പോള്‍ ,
    അച്ഛനെയിങ്ങനെ
    ഓര്‍ക്കാറില്ലായിരുന്നു...!!!

    സത്യമായ ഒരു കാര്യം.
    വളരെ അനുഭവസാക്ഷ്യമുള്ളവനാണിതെഴുതുന്നത്,
    എന്നറിയാം,അതുകൊണ്ട് അഭിപ്രായപ്പെടുന്നവർക്കും ആ അനുഭവസാക്ഷ്യം ഉള്ളവനാ.........
    ആശംസകൾ.

    ReplyDelete
  15. നന്നായി എഴുതി, ആശംസകള്‍

    ReplyDelete
  16. നന്നായി. നല്ല ആശയം.

    ReplyDelete
  17. അവസാന മൂന്ന്‍ വരികള്‍ വല്ലാതെ ടച്ചിംഗ് ആയി..
    ഇനിയും എഴുതൂ...
    ആശംസകള്‍

    ReplyDelete
  18. ഓര്‍മ്മകള്‍ ഉണ്ടാവുന്നതു ആ ശൂന്യതയില്‍ നിന്നുമാണ്.

    ReplyDelete
  19. അച്ഛനുണ്ടായിരുന്നപ്പോള്‍ ,
    അച്ഛനെയിങ്ങനെ
    ഓര്‍ക്കാറില്ലായിരുന്ന

    ഹൃദയ സ്പര്‍ശി ആയി...

    ReplyDelete
  20. ചിന്തനീയം ... ഈ വരികള്‍ !!

    ആശംസകള്‍

    ReplyDelete
  21. വലിയൊരിടവേളക്ക് ശേഷം ആദ്യം വായിക്കുന്ന ബ്ലോഗ് പോസ്റ്റ്!
    ഒട്ടും നിരാശപ്പെടുത്തിയില്ലെന്ന് മാത്രമല്ല, വളരേ സന്തോഷിപ്പിച്ചു.
    മികച്ചത് തന്നെ!

    ReplyDelete
  22. Reply ഓപ്ഷന്‍ വര്‍ക്ക് ചെയ്യുന്നില്ല. :( എല്ലാവരോടും സ്നേഹം അറിയിക്കുന്നു.
    ഇന്നലെ ഒറ്റ ദിവസം കൊണ്ട് 117 പേര്‍ ഇവിടെ വന്നു എന്ന്‌ കാണുന്നു. അതും എന്റെ കാര്യമായ effort ഇല്ലാതെ...!!!

    വളരെ നന്ദി, ഈ പിന്തുണയ്ക്കും അഭിപ്രായങ്ങള്‍ക്കും .

    വരികള്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച സുഹൃത്തുക്കള്‍ ,
    നസ്മ, ഭവിന്‍, മുകേഷ് എം ധ്വനി...
    ഇവരോടും സ്നേഹം അറിയിക്കുന്നു... :)
    ----------------------------
    ഒരിക്കല്‍ കൂടി....
    "നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു....!!" <3

    ReplyDelete
  23. ചെറുവരികളില്‍
    ചെറുതല്ലാത്ത
    ചേറില്ലാത്ത
    ചില നൊമ്പരങ്ങള്‍...

    ReplyDelete
  24. സത്യം കുടിയിരിക്കുന്ന കവിത...

    ReplyDelete