Sunday, August 25, 2013

Life Archive...

ചില നിമിഷങ്ങളുണ്ട്. 
ഇപ്പോഴങ്ങു ചത്താലും കുഴപ്പമില്ല എന്നു തോന്നുന്ന, സന്തോഷത്തിന്റെ ചില നിമിഷങ്ങള്‍ ...

അത്തരമൊരു ദിവസമായിരുന്നു ഇന്ന്‌.
Raja Ravivarma Cfa- ല്‍ കൂടെപ്പഠിച്ച സുഹൃത്ത്, ഗീതുവിന്റെ വിവാഹമായിരുന്നു.
കൂടെയിരുന്ന്‌ കലയും , കള്ളും , കലാപങ്ങളും പങ്കുവച്ചവര്‍ക്കൊപ്പം കുറേ നേരം ചിലവഴിക്കാനായതില്‍ ,
ഒരുപാട് നാളുകള്‍ക്കു ശേഷം വീണ്ടും കണ്ടപ്പോള്‍ കെട്ടിപ്പിടിച്ച് മനസ്സ് നിറഞ്ഞതില്‍ ....

എല്ലാം കഴിഞ്ഞ്,
യാത്ര പറഞ്ഞ് നാലു വഴിയ്ക്ക് പിരിയുന്നതിനു മുമ്പ് ഉടന്‍ തന്നെ വീണ്ടും കാണാമെന്നുറപ്പ് കിട്ടിയതില്‍ ....

One of d most happiest day in ma life....!!    

#wishes for a very happy married life, Geethu Muralidharan  
--------------------------------------
വിവാഹമൊക്കെ കഴിഞ്ഞ്, ഭക്ഷണവും കഴിച്ച്
മറ്റൊരു സുഹൃത്തിന്റെ വീട്ടിലെത്തി.
നാലു വര്‍ഷം ഒരുമിച്ചു പഠിച്ചതില്‍ ആദ്യത്തെ വര്‍ഷം മാത്രമായിരുന്നു ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നത്. എന്റെ ഇന്നേവരെയുള്ള എല്ലാ സൌഹൃദങ്ങളിലും സംഭവിച്ചതു പോലെ, പിണക്കമായിരുന്നു പിന്നീടുള്ള മൂന്നു വര്‍ഷം .  

അവളുടെ വീട്ടില്‍ ആദ്യമായാണ്‌ പോകുന്നത്; മുന്നറിയിപ്പൊന്നുമില്ലാതെ.

ഏഴോ, എട്ടോ വര്‍ഷങ്ങള്‍ക്കു മുമ്പ്
സുഹൃത്തുക്കളായിരുന്നപ്പോള്‍ ഞാന്‍ വരച്ചു കൊടുത്ത പടം ,
ആ ഒരൊറ്റ പടം മാത്രം സിറ്റൌട്ടില്‍ ഒട്ടിച്ചു വച്ചിരിക്കുന്നു...!!!  

മിണ്ടാതിരുന്ന, 
അറിയാതിരുന്ന മൂന്നു വര്‍ഷവും 
ആ പടം അവിടെത്തന്നെയുണ്ടായിരുന്നു എന്നു തിരിച്ചറിയുന്നു...!!
പിണങ്ങിയിരുന്ന മൂന്നു വര്‍ഷത്തെ ഞങ്ങളുടെ സൌഹൃദം എത്രമാത്രമായിരുന്നു എന്നോര്‍ത്തു പോകുന്നു...!!!

സൌഹൃദം തോല്‍ക്കുന്നില്ല; അവളും .

തോറ്റത് ഞാനും എന്റെ അഹങ്കാരവും .  

ഇനിയൊരു ജന്മമുണ്ടെങ്കിലും , ഞാനായിത്തന്നെ ജനിച്ചാല്‍ മതി.
.........................................................................
തിരിച്ചറിവ്: തിരുത്തേണ്ട കുറേ പിഴവുകള്‍ സംഭവിച്ചിട്ടുണ്ട് ജീവിതത്തില്‍ . അവനവനിലേക്കുള്ള ഒറ്റപ്പെടലുകളില്‍ ശ്രദ്ധിക്കപ്പെടാതെ പോയവ...!!!
 

3 comments:

  1. കൌമാരത്തിന്റെ അറിവില്ലായ്മകൾ, തിരിഞ്ഞു നോക്കുമ്പോൾ ചില നൊമ്പരങ്ങൾ...

    ReplyDelete
  2. മൌനമാണ് ബന്ധത്തിന്റെ ഏറ്റവും നല്ല ഭാഷ .

    ReplyDelete
  3. പിഴവുകളില്‍ കൂടി പൂര്‍ണ്ണതയിലേയ്ക്ക്

    ReplyDelete