Wednesday, September 4, 2013

പടിയിറക്കം 

പടിയിറങ്ങുമ്പോള്‍
തിരിഞ്ഞു നോക്കരുത്...
കാല്‍പ്പാടിനരികിലെ
കല്ലില്‍ തട്ടരുത്...
എഴുതിയതൊക്കെ
എടുക്കാന്‍ മറക്കരുത്...

ഉപേക്ഷിക്കപ്പെടുന്നത്
തിരിച്ചു കിട്ടുമെന്നുറപ്പില്ലാത്ത,
ഒരുപാട് ചേര്‍ത്തു പിടിച്ചൊരു
കുഞ്ഞു ജീവിതമാണ്‌...!!

അതുകൊണ്ട്,
ഓര്‍മ്മകളെ മറക്കരുത്...!!!
----------------------------------
സൌഹൃദത്തിന്റെ വസന്തം സമ്മാനിച്ചവര്‍ക്ക്...

6 comments:

  1. ഓര്‍മ്മകള്‍ പ്രതിഷ്ഠ നടത്തിയ കോവിലാണ് ഇപ്പോള്‍ ജീവിതം.എങ്ങനെ മറക്കാനാ.

    ReplyDelete
    Replies
    1. ഓര്‍മ്മകള്‍ക്ക് ചാവും , ചിതകളും ഇല്ലെന്നു വായിച്ചതു പോലെ...!!

      Delete
  2. പടിയിറങ്ങുമ്പോള്‍ തിരിഞ്ഞുനോക്കണം

    ReplyDelete
    Replies
    1. പടിയിറങ്ങുമ്പോഴും , മറവിയിലേക്ക് പോകുമ്പോഴും തിരിഞ്ഞു നോക്കരുത്...!!

      Delete
  3. ഓര്‍മ്മകളെ മറക്കരുത്...
    പക്ഷെ പടിയിറങ്ങുമ്പോള്‍ താഴേക്ക് നോക്കണം..

    ReplyDelete
    Replies
    1. ഓരോ പടിയിറക്കവും ഓര്‍മ്മകളെ ചെത്തിയൊതുക്കലാണ്‌....

      Delete