വീട്,
ചിലപ്പോഴൊക്കെ
അമ്മയിലേക്കുള്ള വഴിയാണത്
അടച്ചു വച്ച പാത്രങ്ങളില്‍
സ്നേഹം വിളമ്പി കാത്തിരുന്ന്
ഉറങ്ങിപ്പോയിട്ടുണ്ടാകും ...
മറ്റു ചിലപ്പോള്‍ ...
ജീവിതത്തെ,
വൈകിയെത്തലുകളെ
വെറുതേ അതിങ്ങനെ ചോദ്യം ചെയ്യും ...
ബാപ്പ വക്കീലാകും
ഉമ്മ ജഡ്ജിയാകും
പെങ്ങന്മാര് സാക്ഷികളാകും
പ്രതിഭാഗം കേള്‍ക്കാന്‍
ആരുമില്ലതെ
ഞാനിങ്ങനെ നിന്നെരിയും
വിചാരണ നീട്ടിവയ്ക്കുമ്പോള്‍
ഒറ്റയ്ക്കു വന്നു കിടക്കും
ഉറക്കം കൂട്ടു വരുമ്പോഴെപ്പോഴോ
മുടിയില്‍ തഴുകി
മിണ്ടാതെ തിരികെ നടക്കുന്നുണ്ടാകും ;
തൊട്ടിലില്‍ സ്നേഹത്തെ കൂട്ടിരുത്തി
അടുക്കളയിലെ കരിയേറ്റ്
പുകയൂതുന്ന
എന്റെയാ പഴയ ഉമ്മ...!!!
-----------------------------
ഒരു തിരക്കഥയുടെ പണിപ്പുരയിലാണ്.
റൂം ഒന്നടിച്ചു വാരിയാലേ എഴുത്തു വരൂ എന്നു തോന്നിയപ്പൊ പഴയൊരു എഴുത്ത് കുപ്പയുടെ കൂട്ടത്തില്‍ കിട്ടി...
ഇവിടെത്തന്നെ മുമ്പ് പോസ്റ്റിയിട്ടുണ്ടോ എന്നറിയില്ല...
എന്തായാലും പോസ്റ്റുന്നു.
എത്ര പറഞ്ഞാലും ,
എത്ര വായിച്ചാലും മടുക്കില്ലല്ലോ ഉമ്മയെ...!!! :)
ചിലപ്പോഴൊക്കെ
അമ്മയിലേക്കുള്ള വഴിയാണത്
അടച്ചു വച്ച പാത്രങ്ങളില്‍
സ്നേഹം വിളമ്പി കാത്തിരുന്ന്
ഉറങ്ങിപ്പോയിട്ടുണ്ടാകും ...
മറ്റു ചിലപ്പോള്‍ ...
ജീവിതത്തെ,
വൈകിയെത്തലുകളെ
വെറുതേ അതിങ്ങനെ ചോദ്യം ചെയ്യും ...
ബാപ്പ വക്കീലാകും
ഉമ്മ ജഡ്ജിയാകും
പെങ്ങന്മാര് സാക്ഷികളാകും
പ്രതിഭാഗം കേള്‍ക്കാന്‍
ആരുമില്ലതെ
ഞാനിങ്ങനെ നിന്നെരിയും
വിചാരണ നീട്ടിവയ്ക്കുമ്പോള്‍
ഒറ്റയ്ക്കു വന്നു കിടക്കും
ഉറക്കം കൂട്ടു വരുമ്പോഴെപ്പോഴോ
മുടിയില്‍ തഴുകി
മിണ്ടാതെ തിരികെ നടക്കുന്നുണ്ടാകും ;
തൊട്ടിലില്‍ സ്നേഹത്തെ കൂട്ടിരുത്തി
അടുക്കളയിലെ കരിയേറ്റ്
പുകയൂതുന്ന
എന്റെയാ പഴയ ഉമ്മ...!!!
-----------------------------
ഒരു തിരക്കഥയുടെ പണിപ്പുരയിലാണ്.
റൂം ഒന്നടിച്ചു വാരിയാലേ എഴുത്തു വരൂ എന്നു തോന്നിയപ്പൊ പഴയൊരു എഴുത്ത് കുപ്പയുടെ കൂട്ടത്തില്‍ കിട്ടി...
ഇവിടെത്തന്നെ മുമ്പ് പോസ്റ്റിയിട്ടുണ്ടോ എന്നറിയില്ല...
എന്തായാലും പോസ്റ്റുന്നു.
എത്ര പറഞ്ഞാലും ,
എത്ര വായിച്ചാലും മടുക്കില്ലല്ലോ ഉമ്മയെ...!!! :)
എത്ര പറഞ്ഞാലും ,എത്ര വായിച്ചാലും മടുക്കില്ലല്ലോ....ഒരിക്കലും
ReplyDeleteഎത്ര പറഞ്ഞാലും മടുക്കാത്തതൊന്നു മാത്രം
ReplyDelete