Friday, September 27, 2013

'പ്രണയം മരണമാണ്‌'

ചത്തുകിടക്കുന്നവന്റെ
മരവിച്ച വിരലിന്‍തുമ്പിലെ
ചിത്രശലഭത്തെ നോക്കി
നീ പ്രണയ കവിതയെഴുതുന്നു...

ഇന്നലെ വരെ
അവനെഴുതിയ കവിതകള്‍
കത്തിച്ചു കളഞ്ഞൊരുത്തി
കല്യാണപ്പന്തലില്‍
നാണിച്ചിരിക്കുന്നു..

ആംബുലന്‍സിന്റെ സംഗീതവും ,
നാദസ്വരത്തിന്റെ മരണമേളവും
ജുഗല്‍ബന്ദി തീര്‍ക്കുന്നു...

അവളുടെ മുമ്പിലെ തൂശനിലയില്‍
അവന്‍ ബലിച്ചോറാകുന്നു...

നീയപ്പോഴും
പ്രണയത്തെപ്പറ്റി
കവിതകളെഴുതുന്നു...

'പ്രണയം മരണമാണ്‌'

അവന്റെ കല്ലറയിലെ
ആപ്തവാക്യം
നിന്നെ തോല്‍പ്പിക്കുന്നു...!!

2 comments:

  1. 'പ്രണയം മരണമാണ്‌' മറ്റൊരു ജീവിതാരംഭം

    ReplyDelete
  2. മരണത്തെക്കാള്‍ ബലമേറിയതും ആകാറുണ്ടല്ലോ ചിലപ്പോള്‍

    ReplyDelete