Sunday, September 22, 2013

ചതി

നീയല്ല ചതിച്ചത്;
ആര്‍ത്തിരമ്പിയ മഴയാണ്‌..
ജനലടച്ച കാറ്റാണ്‌...
തേങ്ങിക്കരഞ്ഞ ഫാനാണ്‌...

പുലര്‍ക്കോഴിയുടെ കൂവല്‍
കേള്‍ക്കാതിരുന്നതു കൊണ്ടാണ്‌,
ഒറ്റിയതെപ്പോഴെ-
ന്നറിയാതെ പോയത്...!!!

2 comments:

  1. അല്ലായിരുന്നെങ്കില്‍.......!

    ReplyDelete
  2. ഒന്നുമറിയാതെ പോയത്

    ReplyDelete