Wednesday, September 4, 2013

എഴുതുന്ന കാലം 

പ്രിയപ്പെട്ട അച്ചുവിന്‌,
നിന്റെ കല്യാണക്കുറി കിട്ടി.

വല്ലാത്തൊരു excitement ആയിരുന്നു, എന്നെ നീ ഇപ്പോഴും മറന്നിട്ടില്ല എന്നറിഞ്ഞപ്പോള്‍ .
കാര്‍ഡിന്റെ Design കൊള്ളാം .
എന്നാലും ഞാന്‍ ചെയ്യുന്നത്ര പോരാ... (എനിക്കറിയാം , പൊങ്ങച്ചത്തിനിപ്പോഴും കുറവൊന്നുമില്ല എന്നോര്‍ത്ത് ഒരു ചെറിയ ചിരിയുണ്ട് നിന്റെ മുഖത്ത്...!!)

വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കിടയില്‍ വാരിക്കൂട്ടി തീയിട്ടിട്ടില്ലെങ്കില്‍ ,
നിന്റെ അലമാരയിലെവിടെയെങ്കിലുമുണ്ടാകും ;
പണ്ട്,
നിന്റെ ജന്മദിനത്തിന്‌ ഞാന്‍ Design ചെയ്തു തന്ന, എല്ലാവരെയും നീ ഓടി നടന്നു കാണിച്ച ആ കാര്‍ഡ്...

എന്തെങ്കിലുമാകട്ടെ...

കല്യാണക്കുറിക്കുള്ള മാറ്റര്‍ നീയായിരുന്നോ എഴുതിക്കൊടുത്തത്?
നീ എപ്പോഴും പറയറുണ്ടായിരുന്നതു പോലെ,
എത്ര ശ്രമിച്ചിട്ടും തിരുത്താന്‍ നമുക്ക് / നിനക്ക് കഴിയാതിരുന്ന ആ വാക്ക്,
'വൃശ്ചികം ' -
അത് 'വൃച്ചികം ' എന്നാണ്‌ അച്ചടിച്ചിരിക്കുന്നത്..!!
ഞാന്‍ പോയിട്ടും തിരുത്താന്‍ കഴിഞ്ഞിട്ടില്ല, അല്ലേ?

ആ അക്ഷരത്തെറ്റ് കണ്ടപ്പോള്‍ ഞാന്‍ കരുതിയത്,
കല്യാണക്കുറി എന്നെ പറ്റിക്കാനാണെന്നാണ്‌.

പിന്നെ,
കല്യാണത്തിനു വരാന്‍ കഴിയില്ല.
പറയാനൊരു കാരണവുമില്ല.
മനസ്സുകൊണ്ട് അവിടെയുണ്ടാകും എന്ന്‌ ഭംഗിവാക്ക് പറയുന്നില്ല.

എവിടെ വച്ചെങ്കിലും കാണുമായിരിക്കും എന്നു പ്രതീക്ഷിക്കുന്നു.
ചിരിക്കാന്‍ മറക്കരുത്.

സ്നേഹപൂര്‍വ്വം ,
നിന്റെ പൂര്‍വ്വ ജന്മ സുഹൃത്ത്.
മുജീബ്
--------------------------------
ഒറ്റയ്ക്കുള്ള മറ്റൊരു ട്രെയിന്‍ യാത്രയില്‍ , കയ്യിലുണ്ടായിരുന്ന മാദ്ധ്യമം ആഴ്ചപ്പതിപ്പിന്റെ ഉള്‍പ്പേജില്‍ വെറുതേ കുറിച്ചു വച്ചത്.
ഭാവിയില്‍ ഇങ്ങനെയൊരു കത്തെഴുതിയേക്കും എന്നു തോന്നിയതു കൊണ്ട്, അതുകൊണ്ട് മാത്രം ഓര്‍മ്മയ്ക്കു വേണ്ടി ഇവിടെ പോസ്റ്റ് ചെയ്യുന്നു.
എഴുതേണ്ടി വരുമ്പോള്‍ ഓര്‍മ്മകളോട് വഴക്കിട്ട്, വാക്കുകള്‍ പണിമുടക്കരുതല്ലോ...!!!

6 comments:

  1. ഭാവിയില്‍ ഇങ്ങനെയൊരു കത്തെഴുതിയേക്കും....
    എഴുതാതിരിയ്ക്കാനും സാദ്ധ്യതയുണ്ട് അല്ലെ?

    ReplyDelete
    Replies
    1. ഉണ്ട്.... എഴുതാനും എഴുതാതിരിക്കാനും .... :)

      Delete
  2. പൂര്‍വ ജന്മത്തിലെ സുഹൃത്തിനു കത്തോ?
    ആ സുഹൃത്തിന്റെ കല്യാണ ക്ഷണകത്തോ?

    ReplyDelete
    Replies
    1. ഒരു ജന്മത്തില്‍ത്തന്നെ എത്രയെത്ര പൂര്‍വ്വ ജന്മങ്ങളാണ്‌...!!!

      Delete
  3. ഇത്തരം എത്ര കത്തുകൾ എഴുതിയിട്ടുണ്ടാവും, ഇനി എത്ര എഴുതണം, ദതിന് ആശംസകൾ

    ReplyDelete
  4. അച്ചു മറ്റു കത്തുകളുടെ കൂട്ടത്തില്‍ ഇതും എടുത്തു വെക്കുമായിരിക്കും

    ReplyDelete