Wednesday, November 27, 2013

അമ്മച്ചെടി

മഴ നനഞ്ഞു വരുമ്പോള്‍
മുടി തഴുകി കടന്നു പോകുന്നുണ്ട്,
വെയിലുകൊണ്ട
കൊട്ടം ചുക്കാദിയുടെ മണമുള്ള
ഒരീറന്‍ കാറ്റ്...

പാതിവെന്ത പുളിച്ചോട്ടിലെ
നനഞ്ഞ മണ്ണില്‍
പൂ വിടര്‍ന്നു നില്‍ക്കുന്നുണ്ട്
അമ്മയെപ്പോലൊരു കുഞ്ഞു ചെടി...!!!

3 comments:

  1. ഒരു അമ്മക്കാറ്റ്!!

    ReplyDelete
  2. ഈ അമ്മയെ ഓര്‍മ്മയുണ്ട്.

    ReplyDelete
  3. ഒരിക്കലും മയാത്തതായി ആ ഓര്‍മ്മകള്‍ മാത്രമല്ലേ ഉള്ളൂ..

    ReplyDelete