Sunday, December 8, 2013

പുറമ്പോക്ക്

സ്കെച്ചും , പ്ലാനുമില്ലാതെ
കെട്ടിപ്പൊക്കിയ വീടായിരുന്നു,
എന്റെ പ്രണയം .

സ്നേഹം കൊണ്ട് തറയൊരുക്കി,
സ്വപ്നം കൊണ്ട് ഭിത്തി കെട്ടി
പ്രതീക്ഷകളുടെ കൂടൊരുക്കുമ്പോള്‍
അറിഞ്ഞിരുന്നില്ല,
നിന്റെ ജീവിതമൊരു
പുറമ്പോക്ക് ഭൂമിയാണെന്ന്...!!!
 

4 comments:

  1. ഒരു വാടകവീടായിരുന്നുവെന്നു സമാധാനിക്കാം.

    ReplyDelete
  2. പട്ടയം ചോദിച്ചൊരു സമരം?

    ReplyDelete
  3. ഇതാണ് പറയുന്നത് ഒരു പ്ലാന്‍ വേണമെന്ന്.

    ReplyDelete
  4. ആര്‍കും കുടിയേറി പാര്‍ക്കവുന്നതാണോ

    ReplyDelete