Thursday, February 13, 2014

എഴുതാന്‍ കഴിഞ്ഞിട്ടില്ലൊരിക്കലും ...

ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിലെ പ്രണയലേഖന മത്സരത്തിലേക്ക് അയച്ചു തോറ്റത്....  
----------------------------------------------------------
അച്ചൂ,
സുഖമായിരിക്കുന്നല്ലോ?

ജീവിതത്തിന്റെ പ്രാക്റ്റിക്കല്‍ സൈഡില്‍ പ്രണയത്തിന്റെ സാദ്ധ്യതകള്‍ വളരെ നിസ്സാരമാണെന്നു പറയാതെ പറഞ്ഞ് നീ പോയിട്ടിപ്പോള്‍ നാലു വര്‍ഷം കഴിഞ്ഞിരിക്കുന്നു...!!! 
വെറുതേയിരുന്നപ്പോള്‍ കണക്കു കൂട്ടി നോക്കി, 
അതെ...
1460 ദിവസങ്ങള്‍ കടന്നു പോയിരിക്കുന്നു...!!! 
ഒരു വര്‍ഷത്തില്‍ 365 ദിവസങ്ങളുണ്ടെന്നു പറയുന്നതോ/ കണ്ണ്‌ അകന്നാല്‍ മനസ്സകന്നു എന്നു പറയുന്നതോ...
ഒക്കെയും വെറുതേയാണ്‌. 
അല്ലെങ്കിലെങ്ങനെയാണ്‌, ഇത്രനാളും കാണാതിരുന്നിട്ടും നിന്നെ മറക്കാന്‍ കഴിയാത്തത്..!
ഇപ്പോഴിങ്ങനെയൊരു കത്തെഴുതാന്‍ തോന്നുന്നത്..!!
ഇതു നീ വായിക്കും എന്നു സ്വയം വിശ്വസിക്കുന്നത്...!!!

കോളേജിലെ അലുമ്നി മീറ്റിനു നീ വരുമെന്നു രേവതി പറഞ്ഞു.
ഞാനുണ്ടാകില്ല.
നിന്നോടിപ്പോഴും ഒരുപാടിഷ്ടമുള്ളതു കൊണ്ടും ,
നിന്റെ മുഖത്തു നോക്കി 'സുഖമാണോ' എന്നു ചോദിച്ച് വെറുതെയെങ്കിലും ഒന്നു ചിരിക്കാന്‍ വയ്യാത്തതു കൊണ്ടും വരുന്നില്ല എന്നുറപ്പിച്ചു.
.
.
.
.

മറ്റൊരുവന്റെ ഭാര്യയോട്,
രണ്ടു വയസ്സുകാരിയുടെ അമ്മയോട് ചില മര്യാദകള്‍ കാണിക്കേണ്ടതുണ്ടല്ലോ...!!
അതു കൊണ്ട് നിര്‍ത്തുന്നു.
ദൈവങ്ങളൊക്കെ പറഞ്ഞു പറ്റിച്ചെങ്കിലും എല്ലാ പ്രാര്‍ഥനകളിലും അന്നും , ഇന്നും നീയുണ്ട്.
നല്ലതു മാത്രം ആശംസിക്കുന്നു....
സ്നേഹപൂര്‍വ്വം ,
......................

13 comments:

  1. സ്നേഹപൂര്‍വം!!!

    ReplyDelete
  2. നല്ലതു മാത്രം ആശംസിക്കുന്നു....

    ReplyDelete
    Replies
    1. എവിടെയായിരുന്നാലും നന്നായിരിക്കട്ടെ....!!! :)

      Delete
  3. ഞാനിനിയും വരും!

    ReplyDelete
  4. ഈ എഴുത്ത് വായിക്കുമ്പോൾ പിന്നെയും മറന്നു പോകുന്നു; ആരെയോര്‍ത്താണിതെഴുതിയതെന്ന്~...!!!
    എല്ലാവരോടും സ്നേഹം ...!!! <3 :)

    ReplyDelete
  5. ഒരു ഉണക്കോല തലയില്‍ വീണാല്‍ തീര്‍ന്നു പോകാവുന്ന വെറും മനുഷ്യജന്മം . അതിനുമപ്പുറത്തേക്ക് ഒന്നുമല്ല..!!love this statement..Keep rocking Mujeeb

    ReplyDelete
  6. :) വെട്ടിപ്പിടിച്ചതൊക്കെ ഉപേക്ഷിക്കാനുള്ളവയാണ്...!!!

    ReplyDelete