Thursday, February 13, 2014

ഫെബ്രുവരി പതിനാല്

നീ വസന്തമായിരുന്നപ്പോള്‍
ഞാനൊരു പുഴുവായിരുന്നു...

ഞാന്‍ ശലഭമായപ്പോള്‍
നീയൊരു കാട്,
ഉണങ്ങിയ ഒറ്റമരമുള്ള കാട്...!!!

പിന്നീടാലോചിക്കുമ്പോഴാണ്‌ മനസ്സിലാകുന്നത്.
ചില point_കളില്‍ , 
പ്രണയം എത്രമാത്രം സ്വാര്‍ഥമായിരുന്നുവെന്ന്‌.
അന്നിങ്ങനെ ആലോചിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ 
എനിക്കെന്നോട്
എന്തുമാത്രം പുച്ഛം തോന്നുമായിരുന്നുവെന്ന്‌....!!!

2 comments: