Wednesday, March 19, 2014

സെക്കന്റ് സൂചി

നീ മിനിട്ട് സൂചിയായിരുന്നു; 
ഞാന്‍ ബാറ്ററിയും .
തീര്‍ന്നു പോകുമെന്നറിഞ്ഞു തന്നെയാണ്‌
നിനക്കു വേണ്ടി എരിഞ്ഞത്;
നീ നിന്നു പോകാതിരിക്കാന്‍ .

എറിഞ്ഞു കളഞ്ഞപ്പോള്‍ ശ്രദ്ധിച്ചില്ല;

ഫുള്‍ചാര്‍ജ്ജുള്ളൊരു പകരം വയ്പ്പില്‍
നീയെപ്പോഴാണ്‌
സെക്കന്റ് സൂചിയായത്...!!!

----------------------------------------
ഇട്ടെറിഞ്ഞോടുന്നതു കൊള്ളാം , തട്ടി വീഴാതെ നോക്കണേ...
കുപ്പയില്‍ക്കിടന്നു വേദനിക്കാന്‍ വയ്യ...

3 comments: