Monday, March 17, 2014

ഞാനുണ്ട് കൂടെ...!!!???

എറണാകുളത്തു നിന്ന്‌ നാട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നറിഞ്ഞ്
വീട്ടുകാരോട് തലവേദനയെന്നു കള്ളം പറഞ്ഞ് കാത്തിരുന്നവള്‍ ...
രാവെന്നും , പകലെന്നുമില്ലാതെ ഫോണ്‍കോളിനപ്പുറം കൂട്ടിരുന്നവള്‍ ....
സങ്കടം വല്ലാതെ കൂടുമ്പോഴൊന്നു കെട്ടിപ്പിടിക്കാന്‍ , 80 കിലോമീറ്ററിന്റെ ദൂരമൊരു ദൂരമേയല്ലെന്നു കാണിച്ചു തന്നവള്‍ ...
പരശുറാം എക്സ്പ്രസ്സിന്റെ വാതിലിനരികില്‍ , മുഖത്തോടു മുഖം നോക്കി 90 കിലോമീറ്റര്‍ അടുത്തു നിന്നവള്‍ ...
തകര്‍ന്നു തരിപ്പണമായിപ്പോകുമെന്നു തോന്നിയൊരു രാത്രിയില്‍ , 'ഞാനുണ്ട് കൂടെ' എന്നു പറഞ്ഞ് മാലാഖയായവള്‍ ...
'നിനക്കൊരു പനി വരുമ്പോള്‍ , പൊള്ളുന്നതെന്റെ ഉള്ളമാണ്' എന്നു പറയാതെ പറഞ്ഞവള്‍ ...
വെറുതേ അയച്ചു കൊടുത്ത പോസ്റ്റു കാര്‍ഡ്, ജീവിതത്തിലേക്ക് പിന്‍ ചെയ്തു വച്ചവള്‍ ...
  
.
.
.
.
അങ്ങനെയൊരുവളാണ്‌, വെറും പരിചയത്തിന്റെ മഞ്ഞ്ച്ചിരി ചിരിച്ച് നടന്നു മറയുന്നത്...!!! 

Label: ഒറ്റു കൊടുക്കപ്പെട്ടവര്‍ ഭാഗ്യവന്മാര്‍ ;
അവസാനിച്ചതെങ്ങനെയെന്നെങ്കിലും അവരറിയുന്നുണ്ട്..!!!
 
Sometimes, we waste too much time to think abt sm1
who doesn't even think about us for a second...!!!

feeling: മനോരമ പത്രത്തിന്റെ ഫ്രണ്ട് പേജ് വാര്‍ത്തപോലെ, മര്യാദയില്ലാത്തൊരു നുണയായിപ്പോയല്ലോടീ നമ്മുടെ പ്രണയം ...!!! 

4 comments:

  1. എക്കാലവും നമ്മുടെ കൂടെ എല്ലാരും ഉണ്ടാകത്തില്ലല്ലോ... ഇന്നുവരെ കൂടെ നടന്നവർ പാതിവഴിയിൽ പിരിഞ്ഞുപോകും... പക്ഷേ തനിച്ചായീന്നു വിചാരിച്ച് സങ്കടപ്പെട്ടിരിക്കുമ്പോഴായിരിക്കും അപ്രതീക്ഷിതമായി മറ്റാരെങ്കിലും കൂടെ കൂടുന്നെ...:) കണ്ണ് നിറഞ്ഞിരിക്കുമ്പോൾ ചിലപ്പോ അവരെ കണ്ടില്ലെന്നും വരാം... എന്നാലും എന്നേലും നമ്മുടെ ആളു വരൂന്നുള്ള വിശ്വാസത്തിൽ ധൈര്യായി മുന്നോട്ടു പൊക്കോളൂന്നേ...:)

    ReplyDelete
  2. നോ കമന്റ്സ്

    ReplyDelete