Monday, March 17, 2014

കാത്തുനില്‍പ്പ്

തോറ്റു തുന്നം പാടിയിട്ടും ,
അവഗണനയുടെ ചെളിക്കുണ്ടിലേക്ക്
ആഴ്ന്നിറങ്ങിയിട്ടും
പരിഹാസത്തിന്റെ കനല്‍ച്ചിരി
നിര്‍വികാരമായി നോക്കി നിന്നിട്ടും
ഒറ്റപ്പെടലിന്റെ നട്ടുച്ചവെയിലില്‍
തണലു നോക്കിപ്പോകാതെ
ഇവിടെയിങ്ങനെ നില്‍ക്കുന്നത്
ആ ഒരു ദിവസത്തിനു വേണ്ടിയാണ്‌;

ഒരൊറ്റ നിമിഷത്തിന്റെ പതര്‍ച്ചയില്‍
നീയെന്നെയോര്‍ക്കുമെന്ന
വെറും ഉറപ്പിന്റെ
ആ ഒരൊറ്റ നിമിഷത്തിനു വേണ്ടി...!!!
--------------------------------
കുന്നിന്‍മുകളില്‍ കയറി , സൂര്യോദയം കാണാന്‍ കൊതിച്ചവളുടെ കണ്ണീരോര്‍മ്മകള്‍ക്ക്....

# നിന്റെ പ്രണയത്തെ കേട്ടു കളിയാക്കുമ്പോഴും , 
നിന്റെയുള്ളില്‍ വളരുന്ന കള്ളിച്ചെടിയുടെ മുള്ളുകള്‍ എന്നെയും നീറ്റുന്നുണ്ട് കൂട്ടുകാരീ...!!!

2 comments:

  1. ഒരൊറ്റ നിമിഷത്തിന്റെ പതര്‍ച്ചയില്‍
    നീയെന്നെയോര്‍ക്കുമെന്ന
    വെറും ഉറപ്പിന്റെ
    ആ ഒരൊറ്റ നിമിഷത്തിനു വേണ്ടി...!!!

    :) :)

    ReplyDelete
  2. ആര്‍ദ്രമാം വാക്കുകള്‍

    ReplyDelete