Saturday, March 29, 2014

യാത്രാമൊഴി

പെന്‍സിലുരഞ്ഞു തീര്‍ന്ന
സങ്കടത്തിലായിരുന്നു
സ്ളേറ്റ് തലതല്ലിച്ചത്തത്... 

ഇതൊന്നുമറിയാതെ,
വിരഹത്തിന്റെ
കൊടുംചൂട് താങ്ങാനാകാതെ
നെഞ്ചിലുരഞ്ഞ്
നനഞ്ഞ കാലമോര്‍ത്ത്
മഷിത്തണ്ട് നാടുവിട്ടുപോയി...!!!
-------------------------------
വീടിനടുത്തെങ്ങും മഷിത്തണ്ടില്ല...
ഇനി കാണുമോ എന്നൊരുറപ്പുമില്ല...!!! :( 

2 comments:

  1. നിന്റെ
    അശ്രദ്ധ കാരണം
    അലിഞ്ഞു തീരുന്നത്
    എന്റെ ജീവിത മെന്ന്
    മഷിത്തണ്ടിന്റെ
    പരാതി

    ReplyDelete