Friday, May 9, 2014

മഴയെഴുത്തുകള്‍ 

ഒരു മെസ്സേജയച്ചിരുന്നു...
.
.
'കണ്ടില്ല. മഴയായിരുന്നു. കറന്റില്ലായിരുന്നു...'
.
.
മഴ കണ്ടിരുന്നോ...??
.
.
'ഉം...'
.
.
അതായിരുന്നു ഞാനയച്ച മെസ്സേജ്...!!! 

# if u can't make others see the light,
let them feel the heat.

-------------------------------------
എന്നിലേക്കുള്ള തിരിഞ്ഞു നോട്ടത്തില്‍ ഒരുപാട്' നഷ്ടബോധം തോന്നുമ്പോഴും ,
നീയെവിടെയോ സന്തോഷമായിരിക്കുന്നു എന്ന തോന്നല്‍ എനിക്കെന്നെയോര്‍ത്തുള്ള കരുതലാണ്;
എനിക്കെന്നെ വെറുക്കാതിരിക്കാനുള്ള കാരണമാണ്...!!! 

---------------------------------------
പോകുമെന്നറിഞ്ഞു തന്നെയാണ്' കൂടെ നിന്നത്.

പോയത് നീ മാത്രമല്ലേ.....
എനിക്കെന്നേക്കാളിഷ്ടവും നിന്നോടല്ലേ.... 

-------------------------------------------------
ചിലരങ്ങനെയാണ്......

ഒരു നിഴല്‍പ്പാടിനിപ്പുറമെന്നു തോന്നിപ്പിച്ച്, കാലങ്ങള്‍ക്കപ്പുറത്തേക്ക് പൊയ്ക്കളയും ...!!!

----------------------------------------

1 comment:

  1. ചിലരങ്ങനെയാണ്......

    ഒരു നിഴല്‍പ്പാടിനിപ്പുറമെന്നു തോന്നിപ്പിച്ച്, കാലങ്ങള്‍ക്കപ്പുറത്തേക്ക് പൊയ്ക്കളയും ...!!!

    ReplyDelete