Monday, June 9, 2014

എന്നിട്ടാണ്.....!!!

ജീവിതത്തിന്റെ കുന്നിന്‍മുകളില്‍ 
ഞാന്‍ നിന്റെ പേരു പറഞ്ഞപ്പോഴൊക്കെ,
'സ്വപ്ന'മെന്നായിരുന്നു
പ്രതിധ്വനിച്ചത്...

ഒരു കടലാഴത്തിനപ്പുറം 
ഞാന്‍ പെറുക്കിക്കൂട്ടിയ ചിപ്പിയിലൊക്കെ
നിന്റെ കണ്ണായിരുന്നു 
തിളങ്ങിയത്...


എന്നിട്ടാണിപ്പോള്‍ ,
മറ്റൊരു മഴക്കാലത്തിന്റെ ഓരത്ത്
ഓര്‍മ്മയുടെ കടലാസുവന്ചികള്‍ 
നനഞ്ഞുകുതിരുന്നത്...!!! 

No comments:

Post a Comment