Friday, September 12, 2014

അങ്ങനൊരു കാലം 

അന്ന്, 
ഇരുപതോളം ഓട്ടോറിക്ഷകളുണ്ടായിരുന്നു സ്റ്റാന്റിൽ. മുമ്പിൽ കിടക്കുന്ന ഓരോ വണ്ടി പോകുമ്പോഴും പിറകിലെ വണ്ടി തള്ളും. അങ്ങനെ ഇരുപത് വട്ടം തള്ളുമ്പോ ഒന്നാമതാകും. അപ്പോഴാണ് ഒരോട്ടം കിട്ടുക. മിക്കവാറും ഗവണ്മെന്റ് ഹോസ്പിറ്റലിലേക്കായിരിക്കും. അവിടെ വരെ പോകുമ്പോ പത്തു രൂപ കിട്ടും. സ്കൂളിലേക്കാണെങ്കിൽ പന്ത്രണ്ട്, പഞ്ചായത്തോഫീസിലേക്ക് പതിനഞ്ച്....
അങ്ങനെ ഓരോ വട്ടവും തള്ളിയും കിക്കറു വലിച്ചും വൈകുന്നേരമാകുമ്പോ മുന്നൂറോ, നാന്നൂറോ രൂപ ഒപ്പിക്കും. 
നൂറ്റമ്പത് രൂപ എണ്ണയ്ക്ക് ചിലവാകും. വീട്ടിൽ വന്ന് ക്ഷീണം കൊണ്ടുറങ്ങിപ്പോകും. രാവിലെ വീണ്ടും സ്റ്റാന്റിലെത്തും.  

ഇന്ന് സന്ധ്യകഴിഞ്ഞ് ജങ്ങ്ഷനിൽ നിന്നപ്പോൾ ഓർത്തതാണ്, ആ പഴയ കാലം . 

ഇപ്പോൾ,
തകർന്നടിഞ്ഞ ബിസിനസ് സ്വപ്നങ്ങൾക്കുമേൽ പകച്ചു നിൽക്കുമ്പോൾ മനസ്സിലാകുന്നുണ്ട്...
ഉയരം കൂടുംതോറും വീഴ്ചയുടെ ആഴവും കൂടുമെന്ന്....!!!  

_______________________________

അന്നൊക്കെ വൈകുന്നേരം എണ്ണിത്തിട്ടപ്പെടുത്തുന്ന മുന്നൂറോ, നാന്നൂറോ രൂപ തന്നിരുന്ന Satisfaction, ലൈഫിൽ പിന്നീടൊരിക്കലും അനുഭവിച്ചിട്ടില്ല. എത്ര കാശ് കയ്യിൽ വന്നാലും ഇനി അനുഭവിക്കുകയുമില്ല....  

#################

Label: 
വീഴുന്നതിനു മുമ്പേ ഓടിത്തീർക്കാനൊരുപാടുണ്ട്....!!!

3 comments: