Friday, November 28, 2014

(തന്റേതല്ലാത്ത) പ്രണയങ്ങളെപ്പറ്റി വീണ്ടും .

1. ഫെയ്സ്ബുക്കിലെ പുതിയ പ്രൊഫൈല്‍ പിക്ചര്‍ വാട്സാപ്പിലാണ്‌ ആദ്യം പോസ്റ്റിയത്.
ഒരു സുഹൃത്ത്, ആ പടത്തോട് വല്ലാത്തൊരിഷ്ടം അറിയിച്ചു. തമാശരൂപേണ അവളത് പറഞ്ഞുവെങ്കിലും എനിക്കും അവളുമായെന്തോ ബന്ധം ആ ഫോട്ടോയിലോര്‍മ്മ വന്നു.

കുറേ നാളുകള്‍ക്കു മുമ്പ്, അവളൊരാളെ എനിക്ക് കാണിച്ചു തന്നിരുന്നു.
ഒരു ഫോട്ടോ.
സ്പെക്സ് വച്ച, ജാക്കറ്റ് ധരിച്ച ഒരാളിന്റെ ഫോട്ടോ.
ഒരിക്കല്‍ അവളുടേതായിരുന്ന, ഇപ്പോള്‍ മറ്റാരുടേതോ ആയ ഒരാള്‍ .
അവളയാളെപ്പറ്റി പറഞ്ഞിരുന്നതോര്‍ത്ത് അന്നവളോട് വല്ലാത്ത, വല്ലാത്ത ഒരിഷ്ടം തോന്നിയിരുന്നു. :)
അത്രമേല്‍ അവളയാളെ സ്നേഹിച്ചിരുന്നു.
ഇടയ്ക്കിടെ എന്നെ പ്രകോപിപ്പിക്കുമ്പോഴെല്ലാം , അയാളെപ്പറ്റി പറഞ്ഞ് ഞാന്‍ ജയിച്ചിരുന്നു. അങ്ങനെയെപ്പോഴോ, അയാളെപ്പറ്റിയുള്ള ഓരോ പറച്ചിലും
അവളുടെ ഭൂതകാലത്തിന്റെ പ്രണയക്കനലുകളിലെ കാറ്റു വീഴ്ചയാകുന്നു,
അതവളെ നീറ്റുന്നു എന്നു തോന്നിയപ്പോള്‍ ഇനിയാ ഓര്‍മ്മകളെ ചികയുന്നില്ല എന്നു തീരുമാനിച്ചിരുന്നു.

'മറന്നിരിക്കുന്നു' എന്നാണയിടുമ്പോഴും ,
അവനില്‍ തന്നെ മറന്നുവച്ചതിനെ
ഇടയ്ക്കിടെ വരുന്ന ഓരോ മെസ്സേജുകളില്‍ ,
അവളിങ്ങനെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു.




2. ഒരു സുഹൃത്ത്, ഫെയ്സ്ബുക്കിലെ വഴിയോരങ്ങളിലെ വിപ്ളവക്കൂട്ടായ്മകളില്‍ കണ്ടു കിട്ടിയ, അവിടങ്ങളില്‍ മാത്രം കണ്ടു പരിചയമുള്ള സുഹൃത്ത്.
കുറച്ചു മാസങ്ങള്‍ക്കു മുമ്പ് അയാളൊരു ആത്മഹത്യാ ശ്രമം നടത്തി.
പ്രണയ നൈരാശ്യം .

ഞാനും പുള്ളിയെ കുറേ തെറി പറഞ്ഞു.
'ഭീരു' എന്നു വിളിച്ചാക്ഷേപിച്ചു.

ഒരാളിലേക്ക് സ്വന്തം ലോകം ചുരുങ്ങിപ്പോകുമ്പോള്‍ ,
പറഞ്ഞതൊന്നും മനസ്സിലാക്കാതെ വിരഹത്തിന്റെ വിജനതയില്‍ അവര്‍ നമ്മളെ ഉപേക്ഷിച്ചു കടന്നു പോകുമ്പോള്‍ ,
പറഞ്ഞ വാക്കുകളില്‍ തെറ്റേത്, ശരിയേത് എന്നറിയാതെ അസ്വസ്ഥതപ്പെടുമ്പോള്‍...

എല്ലാത്തിനുമൊടുവില്‍ ,
സ്നേഹിച്ചു തോറ്റു പോയെന്നും തോല്‍പ്പിക്കപ്പെട്ടെന്നും
കാര്യമായി തോന്നിത്തോന്നിത്തോന്നി
മുമ്പിലെ കണ്ണാടിയില്‍ പോലും തോറ്റൊരു മുഖം കാണേണ്ടി വരുമ്പോള്‍
ആ ഇഷ്ടത്തിനപ്പുറം മറ്റൊന്നുമുണ്ടായിരുന്നില്ല എന്ന രേഖപ്പെടുത്തലാണ് മരണം ;
"നീയില്ലാതെ വയ്യ..." എന്ന തിരിച്ചറിവ്.

തോറ്റു പോയവനോട് വേദമോതാന്‍ എളുപ്പമാണ്.
കുറ്റപ്പെടുത്താന്‍ അതിലേറെ എളുപ്പമാണ്.
അവന്‍ / അവള്‍ തിരിച്ചൊന്നും പറയില്ല എന്ന ധൈര്യം കൂടിയുള്ളപ്പോ പ്രത്യേകിച്ചും . അഥവാ വല്ലതും പറഞ്ഞാല്‍ തോറ്റുപോയവന്റെ ഒച്ചയുടെ ഇടര്‍ച്ചകളെ വിദഗ്ദമായി ഹൈലൈറ്റ് ചെയ്യാമെന്നത് വേറൊരു സൌകര്യം . ;)

പ്രണയത്തില്‍ തോറ്റു പോയവരോട് ഐക്യപ്പെടുന്നു.
കുറ്റപ്പെടുത്തിയ വാക്കുകള്‍ തിരിച്ചെടുക്കുന്നു.
ഇത്,
തിരിച്ചറിവിന്റെ പാകപ്പെടല്‍ കൊണ്ട്
പ്രണയത്തില്‍ ജയിച്ചവന്റെ സുവിശേഷം . :) <3 nbsp="" p="">

I thank you for making me feel special,for making me feel like at the top of the world,I thank you for making me aware that i have a heart, for teaching me how it feel when it breaks.
Some pains are like amoeba,they replicate.

#Crtsy: Nithin Kamal A



2 comments: