Monday, December 29, 2014

ഡിസംബറിലെ ഹിമകണത്തിന്...

ഏറ്റവും പ്രിയപ്പെട്ടവരുടെ മരണം അനുഭവിച്ചിട്ടുണ്ടൊ...???
അവരിനിയില്ല എന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാനാവാതെ നിസ്സഹായതയുടെ നിമിഷങ്ങളിൽ ഒറ്റപ്പെട്ടു പോയിട്ടുണ്ടോ...??
അങ്ങനെ,
ജീവിതത്തിന്റെ പെരുമഴക്കാലങ്ങളിൽ ഒറ്റപ്പെട്ടു പോയവരെ കേൾക്കുകയെങ്കിലും ചെയ്തിട്ടുണ്ടോ...??
അങ്ങനെയാരെയെങ്കിലുമൊക്കെ കേൾക്കണം.
അവരുടെ ഉള്ളിലെ നീറ്റലറിയണം.
അവിടെ,
നമ്മളിൽ നിന്നും
മനസ്സിലാക്കാതെ നഷ്ടപ്പെട്ടു പോകുന്ന സൗഹൃദവും, പ്രണയവുമൊക്കെ തീരെ നിസ്സാരമായിപ്പോകുന്നത് നമുക്കനുഭവിക്കാം...!!!

........................................
സൌഹൃദത്തിന്റെ മഞ്ഞു വീണ ഡിസംബര്‍ രാത്രിയില്‍ , പാട്ടുപാടി, സങ്കടം പറഞ്ഞ്, പൊട്ടിച്ചിരിച്ച് കൂട്ടിരുന്നവള്‍ക്ക്...!!! :) 

Label: പ്രിയപ്പെട്ട പെണ്‍കുട്ടീ...
നിന്റെ പ്രണയം വച്ചു നോക്കുമ്പോള്‍ ഇവിടെഴുതി വച്ചിരിക്കുന്നതൊന്നും ഒന്നുമല്ല....
നിന്റെ സങ്കടവഴിയില്‍ എന്റെ കണ്ണൂ നിറയുന്നത് 
ഉള്ളിലെ പുകച്ചില്‍ മനസ്സിലായിട്ടു തന്നെയാണ്...!!!

2 comments: