Monday, December 29, 2014

നിനക്ക്...!!!

ഏകാന്തമായ നിന്റെ രാത്രികളിലേക്ക്
ഞാന്‍ 
വഴിതെറ്റിയ മിന്നാമിനുങ്ങാകും ...
ഇത്തിരിവെട്ടത്തിന്റെ 
ഇടവേളകളിലെ 
കറുത്തയിരുട്ടില്‍ 
ഞാന്‍ നിന്നിലേക്ക് കണ്ണു ചിമ്മും ...
അപ്പോള്‍ ,
നൂറ്റാണ്ടുകള്‍ക്കപ്പുറം 
ഒരു വാല്‍നക്ഷത്രം 
പൊലിഞ്ഞു വീഴുന്നത് 
നീയോര്‍ക്കുന്നുണ്ടാവും ...
വെറുമൊരു മറവിയ്ക്കപ്പുറം 
നിനക്കെന്നെയോ,
എനിക്കു നിന്നെയോ 
പറഞ്ഞയക്കാനാവില്ലെന്ന് 
പിന്നെ നീയറിയും ...!!!
........................................
Label: പ്രിയ പ്രണയമേ...
ഇത് നിനക്കുള്ള എന്റെ ഓട്ടോഗ്രാഫ് കുറിപ്പു മാത്രമാണ്‌.
സൂക്ഷിച്ചു വയ്ക്കണമെന്നോ, ചിതലിനു കൊടുക്കരുതെന്നോ പറയുന്നില്ല.
ഒറ്റപ്പെടലിന്റെ ഒരു ദിവസം പക്ഷേ,
നീയിതോര്‍ക്കും .
അതെനിക്കുറപ്പാണ്‌...!!
 

3 comments: