Wednesday, February 4, 2015

സൌഹൃദങ്ങളെപ്പറ്റി വീണ്ടും ...

രാത്രിയിൽ ഒറ്റയ്ക്ക്‌ കാറോടിച്ചു വരുമ്പോ ഒരു മഴ പെയ്തെങ്കിൽ എന്നാണാഗ്രഹിക്കുക.
സെക്കന്റ്‌ ഷോ കഴിഞ്ഞ്‌ ബൈക്കിൽ ഒറ്റയ്ക്ക്‌ വീട്ടിലേക്ക്‌ വരുമ്പോ, മഴ പെയ്യരുതേ എന്നാകും .
അവനവന്റെ കാര്യത്തിൽ എല്ലാവരും സ്വാർത്ഥരാണ്‌. സാഹചര്യങ്ങൾക്കനുസരിച്ച്‌ ആഗ്രഹങ്ങളിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും .
സൗഹൃദങ്ങളുടെ നിലനിൽപ്പും ഏതാണ്ടിതുപോലെയാണ്‌ . 
സാഹചര്യങ്ങൾ ആവശ്യപ്പെടുന്നതനുസരിച്ച്‌ ചിലർ പോകും;
ചിലരെ പറഞ്ഞയക്കും .
സൗഹൃദങ്ങളെക്കുറിച്ചോർക്കുമ്പോഴൊക്കെ, ഏകാന്തമായ രാത്രികളിൽ കൂട്ടു വന്ന മഴ ഓർമ്മകളെ നനയ്ക്കും .
..........................................


Label: ചില സൗഹൃദങ്ങൾ കുലീനമായ കള്ളമായിരുന്നു എന്ന് സമ്മതിക്കാൻ വീണ്ടും വീണ്ടും മടിയ്ക്കുന്നിടത്ത്‌ നാം നമ്മളെ തിരിച്ചറിയാൻ വൈകും smile emoticon

Every journey into the past is complicated by
delusions, false memories, false namings of real events.

No comments:

Post a Comment