Tuesday, September 15, 2015

ഓണപ്പതിപ്പ്‌

June 16, 2015:
.....................

നോമ്പല്ലേ...
കടന്നൽ, പഴുതാര, പല്ലി, പാറ്റ മുതൽ തൊരപ്പൻ വരെ സുഖസുന്ദരമായി ജീവിക്കുന്ന റൂമൊന്നു അടിച്ചു വാരാമെന്നു വച്ചു. wink emoticon
അലമാരയിൽ നിന്നും കഴിഞ്ഞ മാസം പടിയിറക്കിവിട്ട കടന്നലിന്റെ അനാഥമായ കൂടിളക്കി അടുക്കിപ്പെറുക്ക്‌ തുടങ്ങി.

പതിവുപോലെ,
വായിച്ചു മാറ്റി വച്ചതിൽ കണ്ണുടക്കി.
മാതൃഭൂമിയുടെ 2009-ലെ ഓണപ്പതിപ്പ്‌.

കൃത്യമായി ഓർക്കുന്നു.
കൂടെപ്പഠിച്ചതിൽ കള്ളുകുടിയില്ലാത്ത,
ഡിസ്പോസിബിൾ ഗ്ലാസ്സിന്റെ ഓർമ്മകളില്ലാത്ത ഒരുവൻ,
ശരത്‌...
അവനാണ്‌ അന്നു വന്നു പറഞ്ഞത്‌.
"മുജീബേ... മാതൃഭൂമി ഓണപ്പതിപ്പ്‌ വന്നിട്ടുണ്ട്‌. കുറേ വായിക്കാനുണ്ട്‌.... വാങ്ങിക്കോ....." എന്ന്.
"നീ വാങ്ങിയോ..??" എന്ന ചോദ്യത്തിന്‌,
"ഏയ്‌...നിന്റെ നല്ല ശീലങ്ങളൊന്നും നമുക്കില്ലല്ലോ..." എന്നായിരുന്നു മറുപടി.
ആലിൻ ചോട്ടിൽ കിടന്ന വോഡ്കയുടെ കുപ്പി ചിരിച്ചിട്ടുണ്ടാകണം....!!

ഇപ്പോൾ,
ആ ഓണപ്പതിപ്പ്‌ കണ്ടപ്പോൾ
ശരത്തിനെ, അഖിലേഷിനെ, കഞ്ചനെ, കിണ്ണനെ, ആതിരയെ, ഗീതുവിനെ, ടെൻസിയെ, ലിനുവിനെ, ജീവനെ....
കോളേജ്‌ കാലത്ത്‌ വിടർന്നു കൊഴിഞ്ഞ വസന്തങ്ങളെ ഓർക്കുന്നു.
രഞ്ജി ആകാശത്തേക്ക്‌ ഒഴുകിപ്പോയ തൈക്കാട്‌ ശ്മശാനം ഓർക്കുന്നു. smile emoticon
ആറു വർഷങ്ങൾക്കിപ്പുറം,
ആ ഓണപ്പതിപ്പ്‌ വായിക്കുന്നു.
അതിന്റെ കവറിൽ എഴുതിയേക്കുന്ന വരികളിൽ മനസ്സുടക്കുന്നു.

"നിന്നിലേക്കുള്ള വഴികളായിരുന്നു,
ഇന്നോളം എനിക്കു തെറ്റിയ വഴികളെല്ലാം...."  

smile emoticon

No comments:

Post a Comment