Tuesday, September 15, 2015

ജീവിതമെഴുത്ത്- തുടര്‍ച്ച

ജീവിതം കരുക്കൾ അടുക്കി കളിക്കാൻ വിളിക്കുമ്പോ, രണ്ട്‌ ഓപ്ഷനുകളാണ്‌ മുമ്പിലുള്ളത്‌. ഒന്നുകിൽ, "ഞാനില്ല" എന്നു പറഞ്ഞ്‌, ഒട്ടും റിസ്ക്കെടുക്കാതെ മാറി നിൽക്കാം. അല്ലെങ്കിൽ, തോൽക്കാൻ തന്നെയാണ്‌ കൂടുതൽ സാദ്ധ്യത എന്ന തിരിച്ചറിവിൽ കളിച്ചു നോക്കാം.
എന്തായാലും,
രണ്ടാമത്തേതാണ്‌ എന്റെ വഴി.
തോൽക്കാനുള്ള സാദ്ധ്യതകളുടെ ഇടയ്ക്കെവിടെയെങ്കിലും ഒരൊറ്റ നീക്കം കൊണ്ട്‌ ജയിച്ചേക്കും എന്ന തീർത്തും സാദ്ധ്യതകളില്ലാത്ത ആത്മവിശ്വാസം...!!! smile emoticon
'ഭാഗ്യം' എന്ന ഒന്ന്‌ കൂട്ടിനില്ലാത്തിടത്തോളം ആ ആത്മവിശ്വാസത്തിന്‌ ഒരായുസ്സിന്റെ നീളമുണ്ട്‌. മുറിപ്പെട്ടു പോയ ഒരാത്മാവിന്റെ കാവലുണ്ട്‌.
പടിയിറങ്ങിപ്പോയ ഭൂതകാലം മറന്നുവച്ച കാൽപ്പാടുകളുടെ ശേഷിപ്പുണ്ട്‌.
പിന്നെ,
എത്ര ചിന്തിച്ചിട്ടും ഉത്തരം കിട്ടാത്ത 'ജീവിത'മെന്ന വലിയ ചോദ്യവുമുണ്ട്‌....!!! 
...........................................................

No comments:

Post a Comment