Monday, June 27, 2016

അമ്മമരം

ഇന്ന്,
ഹോസ്പിറ്റലിൽ ഇ എൻ റ്റിയെ കാണാൻ കാത്തിരിക്കാണ്.

തൊട്ടടുത്തുള്ള സീറ്റിൽ,
ഒരമ്മ മോനേം കൊണ്ട് വന്നിരുന്നു.
ആറു വയസ്സോളമുണ്ട് ആ മോന്. 
ഓട്ടിസമാണ്. 
വന്നപ്പോൾ മുതൽ അവൻ അസ്വസ്ഥതകൾ കാണിക്കുന്നുണ്ട്.
കുറേ നേരം കാത്തിരുന്നപ്പോൾ അസ്വസ്ഥത വല്ലാതെ കൂടി.
അവൻ,
അവനെത്തന്നെ ഉപദ്രവിക്കാൻ തുടങ്ങി.
ആ അമ്മ അവന്റെ കൈ പിടിച്ചു വച്ചു.
കെട്ടിപ്പിടിച്ചുമ്മ വച്ചു. എന്തൊക്കെയോ പറഞ്ഞ് അടക്കിയിരുത്താൻ നോക്കി.
അവൻ അനുസരിക്കുന്നില്ല.
ബഹളം കേട്ട് എല്ലാവരുടെയും നോട്ടം അവരിലേക്കായി.
നിഷ്കളങ്കമായ ഒരു ചിരിയോടെ ആ അമ്മ എന്നെ നോക്കി.
മോനെയെടുത്ത് പുറത്തേക്കിറങ്ങി നിന്നു.
.
.
.

ആശുപത്രി വരാന്തയാണ്,
ആളുകളാണ് ചുറ്റും,
ഒരു ചെറുപ്പക്കാരനാണ്.....
അതൊന്നും ഞാനോർത്തില്ല.
കണ്ണുകൾ നിറഞ്ഞു തുളുമ്പി വന്നു. 
മുറ്റത്ത്,
മകനെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ആ അമ്മ.

നിറഞ്ഞ കണ്ണുകളിൽ,
അവ്യക്തമായി ഒരു തണൽ മരം
നിറയെ പൂവിട്ടു നിന്നു.
ഒരു വലിയ അമ്മമരം...!!!
----------------------------
25.06.2016
A.M Hospital, Karunagappally 

No comments:

Post a Comment