Monday, June 27, 2016

മിന്നാമിനുങ്ങ്

മഴ പെയ്ത്,
ലൈറ്റൊക്കെ കെട്ടു പോകുന്ന രാത്രികളിൽ...
റൂമിനുള്ളിൽ
മുകളിലേക്ക് നോക്കിക്കിടന്ന്...
വെള്ള പൂശിയ ചുവരുകളൊക്കെ കറുത്തിരിക്കുന്നത് കണ്ട് കണ്ട് കിടക്കുമ്പോ...
മരിച്ചവരെക്കുറിച്ചോർക്കും....
അവരൊക്കെ ഇപ്പോ എവിടായിരിക്കുമെന്ന്...!!!
അപ്പോ,
ചിന്തകളിലേക്ക് ഒരു മിന്നാമിനുങ്ങ് വന്നു കേറും....
ഞാനിവിടെയുണ്ടെന്ന്,
എങ്ങുമെങ്ങും പോയിട്ടില്ലെന്ന്
ഓർമ്മിപ്പിക്കും....!!! 

No comments:

Post a Comment