ഇന്ന്,
Jawa ബൈക്കി
ന്റെ ഷോറൂമിൽ പോയി. വണ്ടി ടെസ്റ്റ് ഡ്രൈവ് നോക്കാനാണ് പോയത്.
മെലിഞ്ഞിട്ട് ഒരു പയ്യനുണ്ട് ടെസ്റ്റ് ഡ്രൈവ് വണ്ടിയുടെ ഒപ്പം. ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു. അവൻ പിറകിൽ കയറി.
"ചേട്ടാ,
70 ആണ് നമ്മുടെ സ്പീഡ് ലിമിറ്റ്. പിന്നെ ഇവിടുന്ന് രണ്ടാമത്തെ U turn എടുത്ത്, തിരികെ ഷോറൂമിനു മുമ്പിൽ വരണം. അതാണ് നമ്മുടെ റൂട്ട്."
വണ്ടി ഒന്നു കൈ കൊടുത്തപ്പോൾ 70 ൽ കയറി. ഞാനിനിയും സ്പീഡ് കേറ്റും എന്നൊരു പതർച്ച അവനുണ്ട് എന്നു മനസ്സിലായപ്പോ പിന്നെ കൈ അധികം കൊടുത്തില്ല.
ഇപ്പൊ റൂമിൽ ഇരിക്കുമ്പോ അവനെപ്പറ്റി ഓർക്കുകയായിരുന്നു.
ഒരേ റൂട്ട്,
ഒരേ ദൂരം,
ഒരേ വണ്ടി.
വ്യത്യസ്തരായ ആളുകൾക്കൊപ്പം ഇരുന്നു യാത്ര ചെയ്യുന്നു.
ഒരേ നിർദ്ദേശങ്ങൾ കൊടുക്കുന്നു.
ഓരോരുത്തരും ആക്സിലറേറ്റർ കൊടുക്കുമ്പോ അവൻ പിറകിൽ ഇരുന്ന് ആശങ്കപ്പെടുന്നു.
എന്തൊരു മടുപ്പായിരിക്കും....!!
മറ്റൊരു പണിയും കിട്ടാനില്ലാത്തതു കൊണ്ടോ,
മറ്റെന്തെങ്കിലും ചെയ്തപ്പോഴൊക്കെ പറ്റിക്കപ്പെട്ടത് കൊണ്ടോ ഒക്കെയാവും അവനിങ്ങനെ എന്നോർത്ത് അസ്വസ്ഥതയാവുന്നു....!
Tag:
'ഊബറിൽ കിടന്ന് ഓടി ഓടി ദുരിതപ്പെടുന്നു ന്നൊക്കെ പറഞ്ഞിട്ട് രണ്ടും, മൂന്നും ലക്ഷത്തിന്റെ ബൈക്ക് ഒക്കെയാണല്ലേ നോട്ടം....??'
- നേരാണ്.
കഴിഞ്ഞാഴ്ച റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ ടെസ്റ്റ് ഡ്രൈവ് ചെയ്താരുന്നു.
അതിനും മുമ്പ് മറ്റു ചിലത്.
(വഴിയേ പറയാം)
സംഗതി ന്താണ് ന്ന് വച്ചാലേ...
അഥവാ ഈ ഊബർ/പ്രാരാബ്ധ ഓട്ടങ്ങൾക്കിടയിലെങ്ങാനും തട്ടിപ്പോയാലും "സംഗതി ആള് തോൽവി ആയിരുന്നെങ്കിലും സ്വപ്നങ്ങൾ ഒക്കെ മാസ്സായിരുന്നു കേട്ടോ..." എന്ന് പത്താള് പറയട്ടേ ന്ന്. 😌
#KochiDiaries
No comments:
Post a Comment