Sunday, August 22, 2010

പ്രണവില്ലാതെ ഒരോണം...

പ്രണവില്ലാതെ  ഒരോണം...
  5 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലൊരു ഓണക്കാലത്താണ് അവനെ  ഞാന്‍ ആദ്യമായി കാണുന്നത്, പരിചയപ്പെടുന്നത്. ആദ്യ നോട്ടത്തില്‍ തോന്നിയത് 'ജാഡ' എന്നാണ്. 10 മിനിട്ടിനുള്ളില്‍ ആ അഭിപ്രായം മാറ്റാന്‍ അവനു കഴിഞ്ഞു. എന്നെപ്പറ്റി ആരെങ്കിലും അങ്ങനെ കരുതിയാല്‍ ഒരിക്കലും ആ അഭിപ്രായം മാറ്റാന്‍ എനിക്ക് കഴിയാറില്ല. അതുകൊണ്ട്, ആ കാര്യത്തില്‍ അവനോടിത്തിരി അനിഷ്ടോണ്ട്  എന്ന് പറഞ്ഞാല്‍ കള്ളമാവില്ല.  പിന്നീട് നാട്ടില്‍ വന്നപ്പോഴൊക്കെ എന്‍റെ വീട്ടില്‍, എന്‍റെ റൂമില്‍, എന്‍റെ കട്ടിലില്‍, എന്‍റെ കലാ-പ  സൃഷ്ടികളില്‍... എന്നേക്കാള്‍ സ്വാതന്ത്ര്യം കാണിച്ചിരുന്നു, അവന്‍. ആദ്യമായി  കണ്ട ദിവസം, കറങ്ങിയ ദിവസം വെള്ളം നിറഞ്ഞുകിടക്കുന്ന തോട്ടുവരമ്പിലെ വെള്ളത്തില്‍ ബൈക്കില്‍  പോകുമ്പോള്‍ അവന്‍ പറഞ്ഞിരുന്നു, ഒരിക്കല്‍ നമുക്ക് ഇവിടെ വന്നൊന്നു കുളിക്കണമെന്ന്.... അഞ്ചു  വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ കണ്ടിട്ടില്ലാത്ത ഒരുനാട്ടില്‍ ബ്രഹ്മപുത്രാ നദിക്കു ‌ ജീവന്‍ ദാനം നല്‍കി അവന്‍ തിരിച്ചിങ്ങു പോന്നു.... ഒരുപാട് സൌഹൃദങ്ങളെ  മറന്നുപോയത് പോലെ... അതോ, അവനേറ്റവും പ്രിയപ്പെട്ട അവന്‍റെ അനുജത്തിക്കുട്ടിയുടെ അടുക്കല്‍ എന്നും കഴിയാനുള്ള അവന്‍റെ ആത്മാവിന്‍റെ ആഗ്രഹമോ, തീരുമാനമോ ആയിരുന്നോ അവന്‍റെ മടങ്ങി വരവ്...?

             ''നീ ഉപേക്ഷിച്ചുപോകുന്ന ഈ ലോകമാണ് ദയനീയം  എന്ന് ആഴത്തില്‍ ഞാനറിയുന്നു.''

No comments:

Post a Comment