Monday, January 31, 2011

അച്ഛണ്റ്റെ കൂടെ


മരങ്ങളോട്‌ ഇഷ്ടമില്ലെന്ന്‌ പറഞ്ഞപ്പോള്‍
അവന്‍ ചോദിച്ചു;

തെങ്ങിനോട്‌?
ഇല്ല
എന്തു കൊണ്ട്‌?
ഉണക്കോല വീണാണ്‌
എണ്റ്റെ മുയല്‌ ചത്തത്‌

ആത്തിയോട്‌?
ഇല്ല
എന്തുകൊണ്ട്‌?
ആത്തിയ്ക്ക കാണിച്ച്‌ കൊതിപ്പിച്ച്‌,
കാക്കയ്ക്ക്‌ കാണിയ്ക്ക കൊടുത്തതു കൊണ്ട്‌

പറങ്ങാവിനോട്‌?*
ഇല്ല
എന്തു കൊണ്ട്‌?
അതിണ്റ്റെ മൂട്ടില്‍
കളിച്ചു കളഞ്ഞതെണ്റ്റെ
പള്ളിക്കൂട ദിവസങ്ങളായിരുന്നു

പേരയോട്‌?
ഇല്ല
എന്തുകൊണ്ട്‌?
ഐസ്സു മേടിക്കാന്‍ പൈസ കട്ടതിന്‌
അമ്മയ്ക്കു തല്ലാന്‍ വടി കൊടുത്തതു കൊണ്ട്‌
മാവിനോട്‌?
എന്താ..... ?

മാവിനോട്‌... ?

അതിഷ്ടമാണ്‌...
എന്തുകൊണ്ട്‌?
അച്ഛനെ ഇഷ്ടമായതു കൊണ്ട്‌

അച്ഛനും, മാവും തമ്മിലെന്ത്‌?
അതിണ്റ്റെ എത്താക്കൊമ്പിലെ പൂ
പറിയ്ക്കാന്‍ കഴിഞ്ഞത്‌
അച്ഛനുള്ളതു കൊണ്ടല്ലേ.. ??

എന്നിട്ടാ മാവെവിടെ?
അച്ഛണ്റ്റെ കൂടെ അതും കത്തിപ്പോയില്ലേ?

2 comments:

  1. എന്നിട്ടാ മാവെവിടെ?
    അച്ഛണ്റ്റെ കൂടെ അതും കത്തിപ്പോയില്ലേ?
    ഗംഭീരം അതി ഗംഭീരം...അവസാന വരികള്‍ കണ്ണ് നനയിപ്പിച്ചു...
    എഴുതുക ഇനിയും..അതിനുള്ള കഴിവ് പടച്ച തമ്പുരാന്‍ തന്നിരിക്കുന്നു.....
    Kupleri sajay

    ReplyDelete
  2. നന്ദി, പ്രിയപ്പെട്ട സുഹൃത്തേ.....!!!

    ReplyDelete