Saturday, February 5, 2011

അപ്ഡേറ്റഡ്‌


വീട്ടില്‍ രാവിലെ
ഉമിക്കരിയായിരുന്നു
ഉപ്പും, കുരുമുളകും പൊടിച്ചിട്ടത്‌
ഇവിടെയെത്തിയപ്പോഴാണറിഞ്ഞത്‌;
ഉമിക്കരി  മോണ മുറിക്കും,
ഇന്‍ഫെക്ഷനുണ്ടാക്കും

വീട്ടില്‍ രാവിലെ
വാസുവണ്ണണ്റ്റെ പറമ്പിലായിരുന്നു
ഇവിടെയെത്തിയപ്പോഴാണറിഞ്ഞത്‌;
യൂറോപ്യണ്റ്റെ സുഖം
വാസുവണ്ണണ്റ്റെ പറമ്പില്‍
പട്ടി വരുവോന്ന്‌ നോക്കിയിരിക്കണം
യൂറോപ്യനില്‍,
പത്രം വായിച്ചിരുന്നാ മതി
വേണംന്നു വെച്ചാ
ചായ കുടിയും....

വീട്ടില്‍ രാവിലെ
പഴം ചോറായിരുന്നു
കാന്താരിയും, തൈരും ഒടച്ചു ചേര്‍ത്ത്‌
ഒരു നുള്ളുപ്പില്‍ രണ്ടുള്ളിയും
ഇവിടെയെത്തിയപ്പോള്‍
കട്ലറ്റും, പെപ്സിയുമായി
പഴംചോറും, കാന്താരിയും
അള്‍സറുണ്ടാക്കും

ഇന്നു ഞാന്‍
ക്ളാസിഫൈഡ്സില്‍
ഒരു പരസ്യം കൊടുത്തു
'അമ്മയെ കൊണ്ടുവന്നാല്‍
ഉപ്പിലിട്ട്‌, സ്റ്റഫ്‌ ചെയ്ത്‌
മമ്മിയാക്കിത്തരുമോന്നറിയണം'

ഇവിടെല്ലാം അപ്ഡേറ്റഡാണ്‌

അതുകൊണ്ടെനിക്കൊരു
അപ്ഡേറ്റഡ്‌ മമ്മിയെ വേണം....

No comments:

Post a Comment