Sunday, February 6, 2011

ഡിപ്പാര്‍ച്ചര്‍ ഗേറ്റിണ്റ്റെ മുമ്പില്‍

തിരിഞ്ഞു നോക്കാതെ, 
പാസ്പോര്‍ട്ടില്‍ വെറുതേ നോക്കി 
ഞാന്‍ നടന്നകന്നത്‌ 
നിണ്റ്റെ കണ്ണീര്‍ കാണാന്‍ വയ്യാഞ്ഞിട്ടല്ല; 
എണ്റ്റെ ചിരിയും കളിയും 
നിണ്റ്റെ ഓര്‍മയില്‍ വിരിയട്ടെ 
എന്നു കരുതിയിട്ടുമല്ല 

അച്ഛന്‍ കരയുന്നതെന്തെന്ന്‌ 
മനസ്സിലാക്കാനുള്ള പ്രായം
നമ്മുടെ കുഞ്ഞിനില്ലല്ലോ.. 
ഒരു ദിവസത്തേക്കെങ്കിലും 
ഐസ്ക്രീം വാങ്ങി തിരിച്ച്‌ വരുമെ-
ന്നവന്‍ കരുതട്ടെ 

വണ്ടിയിലിരുന്ന്‌ കരഞ്ഞ്‌ 
നീയവണ്റ്റെ മുമ്പില്‍ ചെറുതാകരുത്‌ 

നീയറിയില്ലെങ്കില്‍, 
ഞാനൊരു കാര്യം പറയാം 

"നീയവണ്റ്റെ മുമ്പില്‍ ചെറുതാകാതിരിക്കാന്‍, 
ഈ ആകാശ വിതാനത്തില്‍ 
ഫ്ളൈറ്റിണ്റ്റെ ഏേ സി ചൂടില്‍ 
ഞാന്‍ തകരുന്നുണ്ട്‌ ..
ചങ്ക്‌ വല്ലാതെ പൊടിയുന്നുണ്ട്‌...
വില നഷ്ടമായ ഈ കണ്ണീരും... 

ഇതൊരനിവാര്യതയാണ്‌ 
പ്രവാസത്തിണ്റ്റെ അതോ, 
ജീവിതത്തിണ്റ്റെയോ... ?" 
 
നീയറിയില്ലെന്നുറപ്പിലാണ്‌
ഞാനിത്‌ പറഞ്ഞത്‌... 
നീയറിയില്ലല്ലോ... ??

No comments:

Post a Comment