Saturday, February 26, 2011

ഒറ്റയാന്‍





പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോള്‍

കൂടെ വന്നവരെ കാണുന്നില്ല
എപ്പോഴാണവര്‍ മാറിയതെന്ന്
അറിഞ്ഞതുമില്ല

മാറിക്കളഞ്ഞിട്ട്‌
ഒറ്റയാനെന്നു വിളിച്ചതും
അവര്‍ തന്നെയായിരുന്നു

സമ്മതിച്ചു,
ഒരുകാര്യം കൂടി

"വാരിക്കുഴി കൂടി
നിങ്ങളായിട്ട്‌ കുത്തരുത്‌
നിങ്ങള്‍ തോറ്റു പോകും

വീഴാനെനിക്ക്‌
മനസ്സില്ല..."

No comments:

Post a Comment