Thursday, March 3, 2011

എനിക്കു നഷ്ടപ്പെട്ടു പോയത്‌ അതു മാത്രമാണ്‌.


*****[ദൈവമേ, ഇനിയൊരു ജന്‍മമുണ്ടെങ്കില്‍ പുഴുവായോ, പൂവായോ നീ എന്നെ ജനിപ്പിച്ചോളൂ. പക്ഷേ, ഈ ജന്‍മത്തില്‍ ഞാന്‍ നഷ്ടപ്പെടുത്തിയ ചിലതുണ്ട്‌. അതില്‍ ഒരെണ്ണമെങ്കിലും തിരികെത്തരാനുള്ള ഔദാര്യം നീയെന്നോട്‌ കാണിച്ചാല്‍...ഒരു ദിവസമെങ്കിലും എണ്റ്റെ സ്കൂള്‍ ജീവിതം എനിക്കൊന്നു വേണം എന്നു മാത്രമേ ഞാന്‍ ആഗ്രഹിക്കൂ...സത്യം...എനിക്കു നഷ്ടപ്പെട്ടു പോയത്‌ അതു മാത്രമാണ്‌...]*****

ഞാന്‍ പ്ളസ്‌ വണ്ണില്‍ പഠിക്കുന്ന കാലം....സൌഹൃദങ്ങളും, കലാപ്രവര്‍ത്തനങ്ങളും, തുറന്നു പറയാന്‍ മടിയ്ക്കുന്ന പ്രണയങ്ങളും ഒക്കെയായി ദിവസങ്ങള്‍ കടന്നു പോകുന്നു.
അങ്ങനെയിരിക്കെ, ക്ളാസ്സിലെ ഒരു സുന്ദരിക്കുട്ടിയോട്‌ എനിക്കും, എണ്റ്റെയൊരു ആത്മാര്‍ഥ സുഹൃത്തിനും ഒരുമിച്ചു പ്രണയം തോന്നി. അവളാണെങ്കീ, ഞങ്ങടെ രണ്ടു പേരുടേം ഉറ്റ സുഹൃത്തും. ഞാനൊട്ടു തുറന്നു പറയുകേമില്ല, മറ്റവന്‌ അവളോട്‌ പറയുകേം വേണം.

പലപ്പോഴും പ്രണയം തുറന്നു പറയാന്‍ മടിക്കുന്നത്‌, നിരസിക്കപ്പെടും എന്നുള്ളതു കൊണ്ടാണല്ലോ... എന്തായാലും എണ്റ്റെ സുഹൃത്ത്‌ അവളോട്‌ തുറന്നങ്ങു ചോദിച്ചു. അവള്‌ മറുപടിയും പറഞ്ഞു; പതിവു പോലെ "എനിക്കങ്ങനെ കാണാന്‍ കഴിയില്ല" എന്ന്‌. എനിക്കാകെ പ്രാന്തും കേറി. അതെന്തിനാണെന്നല്ലേ?
എണ്റ്റെ ആത്മാര്‍ഥ സുഹൃത്ത്‌ തെണ്ടി അവളോട്‌ പോയി ചോദിച്ചത്‌, അവള്‍ക്ക്‌ 'എന്നെ' ഇഷ്ടമാണോന്നായിരുന്നു.

അവണ്റ്റെ ടെന്‍ഷന്‍ മാറി. എണ്റ്റെ അപ്പോഴത്തെ മാനസികാവസ്ഥ വച്ച്‌ അടിച്ചവണ്റ്റെ ചെപ്പ തിരിക്കേണ്ടതാ. പക്ഷേ അവനെപ്പോലല്ല ഞാന്‍. ഞാനൊരു കലാകാരന്‍,ഇന്നത്തെപ്പോലെ തന്നെ പെണ്‍കുട്ടികളുടെ മുഖത്തോ, ദേഹത്തോ നോക്കാത്തവന്‍. ഞാനൊരു പെണ്ണിണ്റ്റെ പേരില്‍ അടിയുണ്ടാക്കി എന്നറിഞ്ഞാല്‍, ഭാവി കേരളത്തിണ്റ്റെ മഹാ പ്രതിഭയാകാനുള്ള എണ്റ്റെ അന്തസ്സിനതൊരു കേടല്ലേ എന്നൊക്കെ കരുതി ഞാന്‍ ക്ഷോഭം അടക്കി. പക്ഷേ, ആ പിന്തിരിപ്പന്‍ മൂരാച്ചിയുമായി വേറെന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടാക്കി ആ സൌഹൃദം ഞാന്‍ അവസാനിപ്പിച്ചു.
വാശിയുടെ കാര്യത്തില്‍ (ആവശ്യമുള്ളതിനും, ഇല്ലാത്തതിനും) കണിശക്കാരനായ ഞാന്‍, സ്കൂള്‍ ജീവിതം അവസാനിക്കുമ്പോഴും ആ ബന്ധം കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിച്ചില്ല.മാസങ്ങള്‍ കഴിഞ്ഞു.
ഒരിക്കല്‍ ഞങ്ങടെ രണ്ടു പേരുടേം ആത്മാര്‍ഥ സുഹൃത്തായിരുന്ന, സാംസ്കാരിക കേരളത്തിനു മറ്റൊരു ചുള്ളിക്കാടാകും എന്നൊക്കെ ഞാന്‍ പ്രതീക്ഷിച്ചിരുന്ന ഒരു സുഹൃത്തിനൊപ്പം തണ്റ്റെ പെങ്ങളുടെ വിവാഹത്തിനു ക്ഷണിക്കാന്‍ എണ്റ്റെ പ്രണയം തകര്‍ത്ത ആ സുഹൃത്ത്‌ വീട്ടില്‍ വന്നു. ചമ്മലോടെ ഞാന്‍ കസേര എടുത്തിട്ടു കൊടുത്തു. അവണ്റ്റെ പെങ്ങളുടെ കല്യാണത്തിനും പോയി.
ഈ അടുത്തിടയ്ക്ക്‌, ആ പെണ്‍കുട്ടിയെ ഞങ്ങള്‍ കണ്ടു . അവളോട്‌ സംസാരിച്ചു.ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും വന്ന മാറ്റത്തെപ്പറ്റി അവള്‍ ചിരിയോടെ പറഞ്ഞു. ( അവനോടും പണ്ടു തന്നെ പ്രണയം നിരസിച്ചിരുന്നു, അവള്‍)
അവനിന്നെണ്റ്റെ ആത്മാര്‍ഥ സുഹൃത്താണ്‌, ജീവിതത്തിലും, പിന്നെ ഇവിടെ ഈ ഫെയ്സ്‌ ബുക്കിലും. പക്ഷേ, അവനോടുള്ള വാശിക്ക്‌ ഞാന്‍ നഷ്ടപ്പെടുത്തിയ പ്ളസ്‌ റ്റുവിലെ ഞങ്ങളുടെ വിടപറയല്‍ ഫങ്ങ്ഷന്‍...അവന്‍ മറ്റൊരു സുഹൃത്തിനൊപ്പം ഞാനുള്ള സ്ഥലത്തു വന്നു വിളിച്ചിട്ടും ഞാന്‍ പോകാതിരുന്ന അന്നത്തെ, എണ്റ്റെ സ്കൂള്‍ ജീവിതത്തിലെ അവസാന ദിവസം....ഒരിക്കല്‍ കൂടി ഞാന്‍ ഒന്നാഗ്രഹിക്കുകയാണ്‌....
അതെ, ഇന്നു ഞാന്‍ തിരിച്ചറിയുന്നു...അതെണ്റ്റെ പിഴവാണെന്ന്‌....
ഒരിക്കലും തിരുത്തപ്പെടാന്‍ കഴിയാത്ത വലിയ പിഴവ്‌...

2 comments:

 1. അതെ, ഇന്നു ഞാന്‍ തിരിച്ചറിയുന്നു...അതെണ്റ്റെ പിഴവാണെന്ന്‌....
  ഒരിക്കലും തിരുത്തപ്പെടാന്‍ കഴിയാത്ത വലിയ പിഴവ്‌...

  ReplyDelete
 2. ചില ഓര്‍മ്മകള്‍ ഉമിത്തീ പോലെയാണ്‌. കത്തിത്തീരില്ല, നീറിയിങ്ങനെ കിടക്കും. ഇടയ്ക്കിടെ കാറ്റേല്‍ക്കുമ്പോള്‍ ആ നീറ്റല്‍ അസ്സഹനീയമാകും; തണുത്ത കാറ്റാണെങ്കില്‍ പോലും.
  ചുറ്റിനും വീശിയ തണുത്ത കാറ്റെന്നെ വല്ലാതെ നൊമ്പരപ്പെടുത്തിയപ്പോള്‍ ഓര്‍മ്മകള്‍ ഒന്നു പൊടിതട്ടിയെടുത്തതാണ്‌.....
  വായനയ്ക്കും, അഭിപ്രായത്തിനും നന്ദി....

  ReplyDelete