Saturday, March 5, 2011

ബന്ധം

രക്തം കൊടുത്തതു കൊണ്ട്‌
ഉമ്മയ്ക്കിന്നും അവന്‍ മകനാണ്‌
രക്ത ബന്ധമാണത്രേ

അന്ന്‌, 
അവന്‍ തന്നെയാണ്‌
അഞ്ച്‌ പൊറോട്ടയും
ഒരു മട്ടന്‍ കുറുമയും
പിന്നൊരു ഫുള്ളും
കണക്കു പറഞ്ഞെ-
ന്നോട്‌ വാങ്ങിയത്‌.

No comments:

Post a Comment