Friday, March 11, 2011

ഇസഡ്‌ കാറ്റഗറി


ചപ്പു കൂനയ്ക്കരികിലെ തെണ്ടി
കയ്യില്‍ ആരോ ചവച്ചു തുപ്പിയ
ഒരെല്ലിന്‍ കഷണം
അടുത്ത്‌ മറ്റെന്തോ പരതുന്ന
ഒരു ചാവാലിപ്പട്ടി

എണ്റ്റെ കയ്യിലെ കവറില്‍,
അഞ്ചു ചപ്പാത്തിയും
ഒരു ചില്ലീ ചിക്കനും

ആ തെണ്ടിയുടെ
കണ്ണിലെ സെക്യൂരിറ്റി പവര്‍
ആരാണെനിക്കൊന്നു പറഞ്ഞു തരുന്നത്‌.. ??

അത്‌ കാണുന്നതെണ്റ്റെ പൊതിയല്ല
ആ ചാവാലിപ്പട്ടിയുടെ ഒട്ടിയ വയറാണ്‌

No comments:

Post a Comment